ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശ്വരോപാസ വേണ്ടുംവണ്ണം ചെയ്യാത്തത് ആശ്ചര്യം തന്നെ.

സാര നാം ഇനി പോയിരുന്നു വല്ലതും വായിയ്ക്കയല്ലെ?
ഭുദാ അങ്ങിനെ ആകട്ടെ. പോകാം. 
               ഹേ! കോമളരാജാ കൂട്ടരെ! ആചാർയ്യർ എത്താറായി. വല്ലതും
      പോയി വായിയ്ക്കാം. വരുവിൻ!
രകാ തിരുക്കുണ്ടെങ്കിൽ നിങ്ങൾ രണ്ടുപേരും പൊയ്ക്കോൾവിൻ. ഞങ്ങൾ
         വന്നോളാം.
              (സാരയും ഭുവനദാസും പോയിരുന്നു വായിയ്ക്കുന്നു.)
കൊരാ "രത്നം" പറഞ്ഞ ഉത്തരം പറ്റി.  
രകാ പ്രാണനാഥാ! ഈ ചേമന്തി നോക്കു. ഇത് ഈ കുപ്പായത്തിൽ
        ഞാൻ കുത്തിവെയ്ക്കാം.
ആചാ (പ്രവേശിച്ചു ശബ്ദിയ്ക്കുന്നു.)  
രകാ അയ്യോ! (പരിഭ്രമത്താൽ പുഷ്പം കയ്യിൽനിന്നു വീഴുന്നു.)
     ഗുരു എത്തിപ്പോയി.
           (രണ്ടുപേരും പോയിരിയ്ക്കുന്നു.)
ആചാ (ആത്മഗതം) ഇവർ രണ്ടുപേരും ഓടിചെന്നിരുന്നതു ഞാൻ
           കണ്ടിട്ടില്ല എന്നാണു വിചാരം. ഇവരുടെ കളികുറെ
             കവിഞ്ഞതായി ഞാൻ പലപ്പോഴും കാണുന്നുണ്ടു്.
         (ചെന്നിരിയ്ക്കുന്നു)
നാലുപേരും ഗുരോ! നമസ്കാരം.
ആചാ ശുഭമസ്തു. (രത്നകാന്തിയേയും കോമളരാജനേയും
           നോക്കിക്കൊണ്ടു) കുഞ്ഞുങ്ങളെ നിങ്ങൾ തോട്ടത്തിൽപോയി
           നേരംപോക്കു പറയാതെ വായനയിൽതന്നെ സമയം
           കഴിച്ചായിരിയ്ക്കാം,നല്ലത്. (ചുറ്റും നോക്കി) യോഗശാസ്ത്രം വായിച്ചു 
           കഴിഞ്ഞുല്ലോ. ഇനി മറ്റൊരു ഗ്രന്ഥം വായനയ്ക്ക് ' എടുക്കുന്നതിന്നു 
           മുമ്പായി ഞാൻ നിങ്ങളെ ഒന്നു പരീക്ഷിയ്ക്കട്ടെ. ശ്രദ്ധിച്ചു
           കേൾപ്പിൻ!
                              "ക്രിയാ യുക്തസ്യ സിദ്ധിസ്യാൽ
                              അക്രിയസ്യ കഥം ഭവേൽ 
                                        ന ശാസ്ത്രു പാഠ മാത്രേണ 

യോഗ സിദ്ധിഃ പ്രജായതേ.”










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Saranjinee_Parinayam_1918.pdf/9&oldid=170005" എന്ന താളിൽനിന്ന് ശേഖരിച്ചത്