ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

87 സാര:- (ആത്മഗതം) ഇദ്ദേഹത്തിന്റെ മുദ്രാംഗുലികൊണ്ട് ഉപകാരമുണ്ട്. പറയാൻ ശ്രമിക്കട്ടെ. (പ്രകാശം) തിരുമേനി! ഈ

       മുദ്രാംഗുലി ഒന്നു കാണാമേ?  

ക-രാ:- (ആത്മഗതം) ഞാൻ എന്താണ് വേണ്ടതു മുദ്രാംഗുലി കൊടുത്താൽ അതു തിരികെ തന്നില്ലെങ്കിൽ

         വൈഷമ്യമായിത്തീരും. ആളെ നന്നായി മനസ്സിലാക്കാതെ മുദ്രാംഗുലി കൊടുത്താൽ അപായം വന്നേക്കാം   
         തരികയില്ലെന്നു പറഞ്ഞാൽ സ്നേഹമില്ലെന്നും ഗ്രഹിയ്ക്കും. ആകട്ടെ ഇങ്ങിനെ പറയാം. (പ്രകാശം) മേഹനാംഗി! 
         ഇന്നു ദുർദിവസമാകയാൽ മുദ്രാംഗുലി വിരലിൽ നിന്ന്  ഊരാൻ നിവൃത്തിയില്ലാത്തതിനാൽ വ്യസനിയ്ക്കുന്നു.      

സാര:-(ആത്മഗതം) ഇദ്ദേഹം പറയുന്നത് അസംബന്ധമാമെന്ന് ആർക്കും തന്നെ ഗ്രഹിയ്ക്കാം. (പ്രകാശം) മഹാരാജവേ!

        എന്റെ അഭീഷ്ടം സാധിപ്പിച്ചു തരുമെങ്കിൽ അങ്ങയുടെ പത്നിയായിരിയ്ക്കാം.

ക-രാ:- എന്താണു കേൾക്കട്ടെ. ഇഷ്ടം സാധിപ്പിച്ചാൽ ഞാൻ എന്നും സന്നദ്ധനാണു്. സാര:- തിരുമേനിയുടെ ഊട്ടുപുരയിവെച്ചു ദിനംപ്രതി ജാതിഭേദമെന്നിയ ഊട്ടു നിയമിക്കണം. ഭിക്ഷുക്കളുടെ

          വിനേദത്തിന്നായിക്കൊണ്ടു നാനവിധ അപൂർവ്വ സാധനങ്ങളാൽ  ഊട്ടുപുര അലങ്കരിയ്ക്കപ്പെടണം. വിശപ്പു  
          സഹിയാതെ ദീനരായിരിയ്ക്കുന്നവർക്കു ഇത്ര കേമമായി  ഊട്ടുകഴുയ്ക്കുന്ന രാജാവ് ഏതാണെന്ന് അറിയത്തക്കവണ്ണം 
           ഭവാന്റെ പടെ അവിടെ തൂക്കണം. ഈ ധർമ്മപുരുക്ഷന്റെ  പത്നിയായിരിയ്ക്കേണ്ടണ്ടുന്ന ഭാഗ്യം ഇന്നവളാണ്  
          അനുഭവിപ്പാൻ പോകുന്നതെന്നറിയാത്തവണ്ണം എന്റെ ചിത്രവും അതിനോടു തൊട്ടുചെയ്ക്കണം.

ക-രാ:- ഒരു വിരോധവുമില്ല. ഇഷ്ടപ്രകാരമാവാം. സാര:- കൂടാതെ, മാറ്റു രാജാക്കന്മാരുടെയും അവരുടെ പുത്രമിത്രാദികളുടേയും പടങ്ങളും വെയ്ക്കണം. ഭിക്ഷാർത്ഥികൾ

അവിടം വെച്ചു അടക്കമില്ലായ്മയൊ മര്യാദക്കുറവൊ കാട്ടിയാൽ അവർക്കു തക്കതായ ശിക്ഷ കൊടുപ്പാനായി എന്റെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Saranjinee_Parinayam_1918.pdf/90&oldid=170006" എന്ന താളിൽനിന്ന് ശേഖരിച്ചത്