ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

85

          മുമ്പിൽ ഹാജരാക്കണം. ഇങ്ങിനെ ഒരു മണ്ഡലം കുഴിഞ്ഞാൽ ഒന്നാമതുണ്ടാകുന്ന മുഹൂർത്തത്തിന്നുതന്നെ ഭവാനെ
          ഞാൻ വേളികഴിച്ചുകൊള്ളാം. അതുവരെ ​എനിയ്ക്കു പ്രത്യേകമായി  ഒരു ഭവനവും  വേണ്ടുന്ന തോഴിവാരേയും 
          നിയമിയ്ക്കണം. യാതോരു പുരുഷനും എന്റെ വാസസ്ഥലത്തു കടക്കരുതു്. ഇനി എന്നെ ഇവിടം അധികം 
          നിർത്തരുത്.

ക-രാ:-സുന്ദരി! ഭവതിയുടെ അഭിലാക്ഷം സാധിപ്പിപ്പാൽവേണ്ടി ഉടനെ മന്ത്രിയ്ക്കു കല്പന കൊടുക്കാം. സാര:- മഹാരാജവേ! അങ്ങെ ദയയ്ക്ക് ഞാൻ നന്ദി പറയുന്നു. ക-രാ:- (മന്ദഹാസത്തോടെ) നന്ദി പറയേണ്ടതു ഞാനാണ് പ്രയേ! പോയി വിശ്രമ്യ്ക്കു. ഭവതി തോഴിമാരോടുകൂടി യഥേഷ്ടം

         ഉല്ലസിച്ചു കാലം കഴിച്ചാലും. ഇതിലെ പോകാം.

സാര:-(തൊഴുതുപോകുന്നു) ക-രാ:- (ആത്മഗതം) ആവു! ഒരു വിധേന കരയ്ക്ക് അയുത്തു. കാര്യം ഇങ്ങിനെ കലാശിയ്ക്കായാൽ അനന്തശയന മഹാരാജവു

         നമ്മോട് എതൃക്കയില്ലന്നു തോന്നുന്നു. വേളികഴിഞ്ഞ ഉടനെ അദ്ദേഹത്തിന്നു രാജ്യം തിരികെ കൊടുത്തു കളയാം.
                                                    (കർട്ടൻ വീഴുന്നു)
                                  
                                                   അങ്കം 5.   രംഗം 5.

ശിവായി:-(ചിത്രാലംകൃതമായ ഊട്ടുപുര) കന്നട രാജാവിന്റെ ധർമ്മത്തിന്നു നിലയില്ല. എത്ര പേർ ദിനം വന്നു ഭക്ഷണം

            കഴിച്ചുപോകുന്നു.ഊട്ടു തുടങ്ങിയിട്ടു ഒരു മണ്ഡലം കഴിയാറായി. ഇതിലിടയ്ക്കു നാലഞ്ചുപേർ ഇവിടംവെച്ചു തോന്നിയ
           വാസം പറകയാൻ  അവരെ കല്പിച്ചപ്രകാരം സാരഞ്ജിനി തമ്പുരാട്ടിയുടെ മുമ്പിൽ ഞാൻ ഹാജരാക്കി. അവരെ 
           എന്തു ചെയ്തോ! സ്ത്രീ പുരുക്ഷന്മാർ ഇനിയും ഒരു കൂട്ടം ഇതാ വരുന്നു. 

ഭിക്ഷുക്കൾ:- (കന്നടരാജൻ ജയ- ജയ. അകായിൽ കടക്കാറായോ?

-










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Saranjinee_Parinayam_1918.pdf/91&oldid=170007" എന്ന താളിൽനിന്ന് ശേഖരിച്ചത്