ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

89 ശിവാഃ - വരട്ടെ വരട്ടെ ഈ വിനോദകരമായ സാധനങ്ങൾ നോക്കിക്കടക്കുവിൻ. ഭിക്ഷുഃ-(കാഴ്ചസാധനങ്ങ നോക്കി തിക്കിത്തിരക്കി കടക്കുന്നു.) ശിവാഃ- തിരക്കരുത് തിരക്കരുതേ.(പിടിച്ചു തള്ളുന്നു.) ഒരു ഭിക്ഷുഃ-ശാപ്പടട്ടെ. നോക്കുന്നതു പിന്നെയാവാം. ശിവാഃ-എന്താടാ പറഞ്ഞതു്? (ഇടിയ്ക്കുന്നു.) ഭിക്ഷുഃ-അയ്യോ! (അകത്തേയ്ക്ക് ഓയുന്നു.) അകത്തുനിന്ന്-പുള്ളിശ്ശേരി കൊണ്ടുവാ, ഹേ! പപ്പടം, മോർക്കാളൻ ഇല്ലേയ അവീൽ കൊണ്ടുവരിൻ. നെയിക്കെന്താ പഞ്ചമോ?പകരിൻ പകരിൻ! അടപ്രഥമൻ പഞ്ചാരപായസം രസികൻ. ഹാ!ഹാ!ഭേഷ് ഭേഷ്. മറ്റൊരു കൂട്ടം - (പ്രേവേസിച്ച്) കന്നടരാജൻ ജയ ജയ. ശിവാഃ - മെല്ലെ മെല്ലെ ഓരോരുത്തരായി കടപ്പിൻ. ഒരു ഭിക്ഷുസ്തീഃ - (പ്രവേശിച്ച്)

 ഗീതം ൭൩ . മുഖാരി - രൂപകം .
 പല്ലവി.
 സകല ജീവജാലങ്ങളിൽ സമതയോടു മേവും
 അനുപല്ലവി.
 സകലനാഥ! നിൻവിധിയ്ക്കിന്നാവതുണ്ടോ ശിവനേ!
 ചരണങ്ങൾ.

അവനിയിങ്ക ലിവനുവന്ന അവശതയെ യോർത്താൽ അവധിയില്ലാ അഗതിനാഥാ! ആരറിഞ്ഞോ ശിവനെ സക സാരസാക്ഷി! സാരഞ്ജിനി കാരണത്താ ലിന്നു പുരുഷൻഞാൻ നാരിതന്റെ വേഷംപൂണ്ടേൻശിവനെ! സക ഇന്നലെ സന്യാസിവേഷത്തിൽ ഊട്ടിന്നു പോയതുകൊണ്ട് എന്റെ പ്രിയതമ കന്നടന്റെ അധീനത്തിൽ ഉണ്ടെന്ന അറിഞ്ഞു ഊട്ടുപുരയിൽനിന്നു ഗോഷ്ടികാണിച്ച ഒരുവനെ ഇന്നലെ സാരയുടെ മുമ്പാകെ ഹാജരാക്കാൻ കൊണ്ടുപോയി.ഇതൊക്കെ അതി ബുദ്ധിശാലിനിയായ എന്റെ നായിക, എന്നെ കണ്ടുകിട്ടുവാൻ ചെയ്യുന്ന വിദ്യകളാണു്. അതിനാൽ ഊട്ടുപുരയിൽ കടന്നു കുറെ കരയുകതന്നെ.

12 *










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Saranjinee_Parinayam_1918.pdf/92&oldid=170008" എന്ന താളിൽനിന്ന് ശേഖരിച്ചത്