ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

90 ശിവാഃ - ഹേ! കൂട്ടരേ! പുണ്യാത്മാക്കളായ മഹാരാജാക്കന്മാരുടെ ചിത്രങ്ങളും മറ്റു വിനോദകരങ്ങളായ കാഴ്ചസാധനങ്ങളും നോക്കുവിൻ. ഭിക്ഷുസ്ത്രീ - (ആത്മഗതം) പ്രിയതമേ! നിന്റെ ചിത്രമല്ലെ ഇത്! നിന്നെ എങ്ങിനെ കാണാറാകും (കരഞ്ഞു കൊണ്ട്) ഗീതം ൭൪. ഗുൽറോജ് - രൂപകം . ഖണ്ഡം. സുന്ദരി! ഞാൻ ജീവനോടെ വാഴുന്നോമനെ! നിൻസ്ഥിതികളെങ്ങിനേയൊ! തന്വിമാർ മണെ. സുന്ദര ശിവാഃ - (ഭിക്ഷുസ്ത്രീയോട്) അമ്മാ! എന്തിന്നു കരയുന്നു. ഭി;- സ്ത്രീ - കുറെക്കാലമായിട്ടു കരച്ചിൽതന്നെയാണ് എന്റെ തൊഴിൽ. ഹാ!(നെടുവീർപ്പിട്ട്) വിധി വിധി. ശിവാഃ- നിങ്ങൾ കടന്നു ഭക്ഷണം കഴിച്ചുവരിൻ. കാര്യം പിന്നെ പറയാം ഊട്ടുശാല പൂട്ടാറായി. ഭിക്ഷുക്കൾ - (ഊൺ കഴിഞ്ഞു പുറത്തുവരന്നു.) യജമാനന്നു നമസ്കാരം. സീതാറാം സീതാറാം. (ഒരോന്നായി പോകുന്നു ) (അകത്തുനിന്നു സദ്യയുടെ വട്ടം പിന്നെയും കേൾക്കുന്നു ) ഭിഃ-സ്ത്രീ - (പുറത്തുവരുന്നു ) ഹാ!ഹാ! ദൈവമേ! രക്ഷ രക്ഷ ശിവാഃ- അമ്മാ! ഇവിടെ നില്പിൻ. ഹേ കലവറക്കാരേ! മണി ആറായി. ഊട്ടു മതിയാക്കണം. ഞാൻ ഈ സ്ത്രീയെ സ്വർമ്ണ ബംഗ്ലാവിൽ കൊണ്ടുപോയി വരട്ടെ (പോകുന്നു)

അങ്കം 5 . രംഗം 6 . സ്വർണ്ണബംഗ്ലാവിൽ സാരഞ്ജിനിയും തോഴിമാരും ഇരിയ്ക്കുന്നു. (കർട്ടൻ പൊന്തുന്നു ) ഗീതം ൭൫! ധീരശങ്കരാഭരണം - ചമ്പട . പല്ലവി.

തോഴി - പഞ്ചമരാഗം പാടും പൈങ്കിളി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Saranjinee_Parinayam_1918.pdf/93&oldid=170009" എന്ന താളിൽനിന്ന് ശേഖരിച്ചത്