ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

92 ആരായിരിയ്ക്കും.അതിസമർത്ഥനായ എന്റെ പ്രിയതമന്നു സ്ത്രീവേഷം ധരിച്ച് ഇവിടെ എത്തിക്കൂടാ എന്നില്ലല്ലോ. ശിവാഃ - (ഭിക്ഷുസ്ത്രീയോടുകൂടി പ്രവേശിയ്ക്കുന്നു) കല്പനപ്രകാരം അടിയൻ ഊട്ടുപുരയിൽ ബഹു ജാഗ്രതാനായി വേല ചെയ്തുവരുന്നു.ഈ ഭിക്ഷുസ്ത്രീ ഊട്ടുപുരയിൽ നിന്ന് കരയുകയാൽ ഇതാ തൃപ്പാദത്തിൽ ഹാജരാക്കിയിരിയ്ക്കുന്നു. ഭിഃ - സ്ത്രീ - (ആത്മഗതം) ഞാൻ എന്തു വേഷമെടുത്താലും പ്രിയതമ എന്നെ മനസ്സിലാക്കാതെയിരിയ്ക്കുമോ? സാരഃ - നല്ലത് . നിണക്ക് പോകാം . ഈ സംഭവം രാജാവനെ സമയം പോലെ ഉണർത്തിയ്ക്കണം. ശിവാഃ - കല്പനപോലെ.(പോകുന്നു) സാരഃ - (ആത്നഗതം)ഇത് എന്റെ പ്രിയതമൻ തന്നെ. സംശയമില്ല.ഇദ്ദേഹത്തിന് എന്നേയും മനസ്സിലായിട്ടുണ്ടു്.ഇവിടുന്ന് ഒരു വിധത്തിൽ ചാടിപ്പോകാനുള്ള തരം ദൈവം ഘടിപ്പിയ്ക്കും(പ്രകാശം) ഹേ ഭിക്ഷുസ്ത്രീ! ഏകാകിനിയായി നടക്കുന്നത് എന്തിനാണ്? ഊട്ടുശാലയിൽനിന്നു കരയുവാൻ സംഗതി എന്താണു്. ഭിഃ - സ്ത്രീ - ഹേ കന്യകാരത്നമേ! എനിയ്ക്ക് ഒരു ഉറ്റ ബന്ധുവുണ്ടായിരുന്നു.ഞങ്ങൾ രണ്ടുപേരുംകൂടി ഒരിടത്തിൽ പോകും വഴിയിൽചില ആപത്തു നേരിടുകയാൽ പിരിഞ്ഞുപോവാനിടയായി. അതിൽപിന്നെ എന്റെ പ്രാണബന്ധുവിന്റെ യാതൊരു വിവരവും എനിയ്ക്കില്ല ഊട്ടുപുരയിൽ എത്തിയപ്പോൾ ആ സ്മൃതികൊണ്ടു കരഞ്ഞുപോയതാണു്. സാരഃ - അന്നപൂരമണി!നാഗമണി! കേൾപ്പിൻ ഈ സ്ത്രീയുടെ ചരിത്രം കേട്ടതിൽ നമുക്കു മനസ്സലിയുന്നു.(ഭിക്ഷുസ്ത്രീയോട്) വ്യസനിയ്ക്കേണ്ടാ. ഇനിവല്ലതും പറവാനുണ്ടോ? ഗീതം ൭൭. നാഥനാമക്രിയ - ആദിതാളം. പല്ലവി. ഭി.സ്രീഃ - ഞാനൊരാണ്ടായിതു ഹാ ഘോരതാപത്താൽ അനുപല്ലവി.

താനെ പലദിശി നടന്നു കേഴുവതും (ഞാനൊ)










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Saranjinee_Parinayam_1918.pdf/95&oldid=170011" എന്ന താളിൽനിന്ന് ശേഖരിച്ചത്