ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

93 ചരണങ്ങൾ ഹേ മീനാലോചനേ! നിന്മൊഴിയെന്നുടെ ദീനതയകലെ നിക്കുന്നു സുന്ദരി! (ഞാനൊ) മല്ലാക്ഷിമാർക്കാണോ! കല്യാണിനിന്നുടെ ചൊല്ലേറും സൽസംഗത്തിന്നില്ലെ സാന്നിദ്ധ്യം (ഞാനൊ) എൻ നെഞ്ചകമതിൽ തഞ്ചടും വേദന പഞ്ചാരവാണി!ഞാൻ കിഞ്ചൊല്പ മാനിനി! (ഞാനൊ)

ദയചെയ്ത് എന്നെ വേഗത്തിൽ വിട്ടയപ്പിൻ.

സാരഃ - ഹേ ഭിക്ഷാർത്ഥിനി! നിരാധാരയായ അവസ്ഥയ്ക്കു പോകുവാൻ തിരക്കുന്നത് എന്തിനാണു? സഖിമാരേ! മഹാരാജാവിന്റെ വിവാഹ നാൾ അടുത്തിരിയ്ക്കുന്നുവെല്ലോ. ആ ആഘോഷം ഈ സാധുശീലയും നമ്മോടുകൂടി അനുഭവിച്ചു വിട്ടയയ്ക്കുന്നതല്ലെ നല്ലതു്.(തിരിഞ്ഞു നോക്കിട്ടു) വിരോധമുണ്ടോ? നമ്മുടെ തോഴിമാരിൽ ഒന്നായികൂടയോ? ഭി - സ്ത്രീഃ - ഹേ സുന്ദരി! തെണ്ടി നടന്ന് ഉപജീവിയ്ക്കുന്നതിലും വലരെ നല്ലത് ഇതാണ്. എങ്കിലും ഇവിടുത്തെ തോഴിയാകേണ്ടുന്ന യോഗ്യത എനിയ്ക്കുണ്ടെന്നു തോന്നുന്നില്ല. രസമായ പാട്ടും മറ്റും അധികമായി ശീലവുമില്ല. സാരഃ - യോഗ്യതയ്ക്കു കുറവുണ്ടെന്നു തോന്നുന്നില്ല. അതുകൂടാതെ പാട്ടു അധികം അറിവില്ലെന്നു പറകയാൽ കുറച്ച് അറിയാമെന്നു വരുന്നു. ഒരു പാട്ടു കേൾക്കട്ടെ. ഭി-സ്ത്രീഃ - (ലജ്ജയോടെ നിൽക്കുന്നു.) സാരഃ - തോഴഇമാരേ! ലജ്ജകൊണ്ടായിരിയ്ക്കാം. നിങ്ങൾ ഒന്നു പാടുവിൻ. അന്നഃ - ഞങ്ങൾ ഭവതിയുടെ ഉല്ലാസത്തിന്നു പാട്ടു മാത്രമല്ല ആട്ടവും ചെയ്തുകളയാം ഗീതം ൭൮. ബിഹാക്ക് - ആദിതാളം. പല്ലവി. തോഴിഃ - കാമിനിതിലകമേ!ആമയ രഹിതമായ

പ്രേമമേറും ഒരു പെൺകിളിയെമുദാ (കാമിനി)










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Saranjinee_Parinayam_1918.pdf/96&oldid=170012" എന്ന താളിൽനിന്ന് ശേഖരിച്ചത്