ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

95 ഖണ്ഡങ്ങൾ. നൂനമതിൽ ഫലം ഞാനൊരു ഭവിയ്ക്കില്ലെ ഹീനമാം പക്ഷികൂട്ടം വേർപേപടുത്തീടിലും. എൻ സഖി പിന്നീടായി മാത്തൊരു പൂത്തതില്ല ഞാൻ വലഞ്ഞീടുന്നു മാമ്പഴതിനായി. ഇന്നതു സാദ്ധ്യമസാദ്ധ്യ മെന്നോതിഫ എന്നകാതരതിൽ വന്നണഞ്ഞുതാപം. ദാസിഃ - (പ്രവേശിച്ചു) തമ്പുരാട്ടി! മഹാരാജാവിന്ന് ഇങ്ങട്ട് എഴുന്നെളാളാമൊ എന്ന് അറിയിച്ചാൽ കൊളാളമെന്നു അരുളിചെയ്തിരിയ്ക്കുന്നു. സാരഃ - (ദാസിയോടു) ഓ! വിരോധമില്ല. വരട്ടെ. ദാസിഃ - (പോകുന്നു) സാരഃ - പ്രിയ തോഴിമാരെ! നിങ്ങൾ രണ്ടു പേരും ഈതോഴിയെ സൌഖ്യത്തിൽ വെപ്പാൻ ദൃഷ്ടിവെയ്ക്കേണം. മഹാരാജാവ് എഴുന്നള്ളിയിരിയ്ക്കയാൽ നിങ്ങൾ അല്പനേരം വാങ്ങിനില്ക്കുവിൻ. നാഗഃ - ഭവതിയുടെ ഉല്ലാസത്തിനു ഞങ്ങളാൽ ഭംഗംവേണ്ട.എന്നാൽ അങ്ങിനെ ആകട്ടെ.(തോഴിമാർ ഭിക്ഷുസ്ത്രീയോടു കൂടി പോകുന്നു. ക- രാഃ - (പ്രവേശിയ്ക്കുന്നു.)

ഗീതം ൮൧. ധീരശങ്കാരാഭരണം - ആദിതാളം.

ഖണ്ഡങ്ങൾ.

                   ക്ഷേമമോ ശുഭേ മൽപ്രേമപാത്രമേ!
                   താമസമതിലുള്ളമായമെന്തു.

സാരഃ - ദീനരക്ഷകാ! നിൻമേനി കണ്ടിടാൻ

                   മാനിനിയഹം ധ്യാനിനിസദാം.

ക- രാഃ - ഒരു സ്ത്രീയെ ഊട്ടു പുരയിൽ നിന്നു കൊണഅടുവന്നതായി അറിവു കിട്ടി. വിശേഷിച്ചേതാനുമുണ്ടോ?

സാരഃ - അവൾ നിരാധാരയാണുപോൽ. അവളുടെ കഷ്ടസ്ഥിതിയോർത്തു കരഞ്ഞുപോയതാണത്രേ. അവൾ വിശേഷമായ പാട്ടുകാരിയാകുന്നു. നല്ല വാഗ്വൈഭവവും ഉണ്ടു്. ഇവളെ നമ്മുടെ തോഴഇമാരിൽ ഒന്നായി നിശ്ചയിയ്ക്കാമോ?










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Saranjinee_Parinayam_1918.pdf/98&oldid=170014" എന്ന താളിൽനിന്ന് ശേഖരിച്ചത്