ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
സർവ്വവേദാദ്ധസിദ്ധാന്തസാരസംഗ്രഹം

ലും വൈരാഗ്യമുണ്ടാവുന്നതുതന്നെയാണ് തീവ്രവൈരാഗ്യ മെന്നു പറയപ്പെടുന്നത്. ആ തീവ്രവിക്തിയുടെ നിദാനം സകലസുഖഭോഗ്യങ്ങളിലും ദോഷത്തെ കാണുന്നതാണെന്നു മഹാന്മാർ പറയുന്നു.

 
                "പ്രദൃശ്യതേവസ്തുനിയത്രദോഷോ
                 നതത്രപുംസോസ്തിപുനഃപ്രവൃത്തിഃ
                 അന്തർമ്മഹാരോഗവതീംവിജാനൻ
                 കോനാമവേശ്യാമപിരൂപിണീംവ്രഃജൽ."

 യാതൊരു വസ്തുവിൽ ദോഷം കാണപ്പെടുന്നുവോ അതിന്നുശേഷം ആ വസ്തുവിൽ മനുഷ്യർക്കു പ്രവൃത്തിയുണ്ടാവു ന്നതല്ല.ഒരു വേശ്യാസ്രീ അതിരൂപവതിയായിരുന്നാലും ഗു ഢമായ രോഗമുള്ളവളാണെന്നറിഞ്ഞതിന്നു ശേഷം ആരെ ങ്കിലും അവളെ പ്രാപിക്കുവോ? അതുകൊണ്ട് ഇഹലോകത്തി ലും പരലോകത്തിലും കാണപ്പെടുന്നതായ പദാർത്ഥങ്ങളുടെ പരമാർത്ഥതത്വത്തെ നല്ലവണ്ണം ആലോചിച്ചറിയുകതന്നെ യാണ് ചെയ്യേണ്ടത്.ഏതൊരു വസ്തുവിന്റെയും ഗുണദോ ഷവിമർശനം ചെയ്യുന്നതായാൽ അതിന്റെദോഷം അനായാ സേന അറിയാവുന്നതാണല്ലോ.

                 കുക്ഷൌസ്വമാതുർമ്മലമൂത്രമദ്ധ്യേ
                 സ്ഥിതിംതദാവിട്കൃമിദംശനംച
                 തദീയകൌക്ഷേയകവഹ്നിദാഹം
                 വിചാർയ്യകോവാവിരതിംനയാതി.

 തന്റെ അമ്മയുടെ ഉദരത്തിൽ അകപ്പെട്ടു മലമൂത്ര മദ്ധ്യത്തിലുള്ള കിടപ്പും കൃമിദംശനത്താലുണ്ടാവുന്ന വേദന യും ജഠരാഗ്നിയാൽ ഉണ്ടാവുന്ന താപവും നല്ലവണ്ണം ഒന്നാ ലോചിക്കുന്നതായാൽ ആർക്കാണ് വിരക്തിയുണ്ടാവാത്തത്. ഗർഭത്തിനിന്നു പുറത്തായതിന്നുശേഷം മലമൂത്രമദ്ധ്യത്തിൽ കിടന്നു കുഴങ്ങിയും ഈച്ചയും ഉറമ്പും കടിച്ചു ബുദ്ധിമുട്ടിയും

ബാലഗ്രഹാദിപീഡകൊണ്ടും രോഗാദിപീഡകൊണ്ടും പാര










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sarvavedhandha_sidhandha_sarasamgraham_1920.pdf/10&oldid=207110" എന്ന താളിൽനിന്ന് ശേഖരിച്ചത്