ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
സൎവ്വവേദാന്തസിദ്ധാന്തസാരസംഗ്രഹം
ൻ൫

ക്കുന്ന യാതൊരു ബ്രഹ്മമുണ്ടോ ബോധസ്വരൂപമായ ആ ബ്രഹ്മം നീതന്നെയാകുന്നു. നിന്റെ ദേഹമാവട്ടെ, ദേഹസംബന്ധമാവട്ടെ, ദേഹധൎമ്മമാവട്ടെ ഇവയുടെ ആരോപമെല്ലാം ഭ്രാന്തിമാത്രമാകുന്നു. വാസ്തവത്തിൽ ഒന്നുംതന്നെയില്ല. അതുകൊണ്ടു നീ ജനനമില്ലാത്തവനാകുന്നു. അങ്ങിനെയിരിക്കെ നിനക്കു മരണഭയം എങ്ങിനെയുണ്ടാവും? നീ പരിപൂൎണനാണല്ലോ. ഭ്രാന്തി ദൃഷ്ടിയിൽ കാണുന്ന സകലവും യഥാൎത്ഥദൃഷ്ടിയിൽ നീ തന്നെയാകന്നു. ലോകത്തിൽ നിന്നെയൊഴിച്ചു മറ്റൊരു വസ്തുവില്ല. അദ്വയനായിരിക്കുന്ന നിനക്ക് ഏതൊരു വസ്തുവിൽ നിന്നാകുന്നു ഭയമുണ്ടാവാനിടയുള്ളത്. ഈ കാണുന്നതഹിലവും ഞാൻ തന്നെയാണെന്ന് ആത്മസ്വരൂപമായി അറിയുന്ന വിദ്വാന്ന് ഏതിൽ നിന്നാകുന്നു ഭയം? തങ്കൽനിന്നു തന്നെ തനിക്കു ഭയമുണ്ടാവാനിടയില്ല. അതുകൊണ്ട് നീ നിൎഭയനം നിത്യനും ആനന്ദസ്വരൂപനും അസംഗനും നിഷ്ക്രിയനും ശാന്തനും അദ്വയനും ആയ ബ്രഹ്മം തന്നെയാകുന്നു. ത്രിപുടിരഹിതവും ജ്ഞാതാവിൽ നിന്നു വേറല്ലാത്തതും അഖണ്ഡജ്ഞാനസ്വരൂപവും ജ്ഞേയമല്ലെന്നു പറവാൻ കഴിയാത്തതും ജ്ഞേയമാണെന്നു പറവാൻ കഴിയാത്തതും ബുദ്ധിപ്രവൎത്തകവും ശുദ്ധവും ആകുന്ന ആബ്രഹ്മം നീതന്നെയാകുന്നു. തൈജസാദിഭേദങ്ങളോടു കൂടാത്തതും ജ്ഞാനമാത്രമായതും സദ്രൂപമായതും സമരസമായതും ഏകമായതുമായ ശുദ്ധ ബ്രഹ്മം നീ തന്നെയാകുന്നു. നിത്യാനന്ദമായും അഖണ്ഡൈകരസമായും നിഷ്കളമായും നിഷ്ക്രിയമായും പ്രത്യഗാത്മാവിൽനിന്ന് അഭിന്നമായും അവ്യക്തമായം ഇരിക്കുന്ന ശുദ്ധബോധ നീതന്നെയാകുന്നു. വിശേഷരഹിതമായും ആകാശംപോലെ ഉള്ളും പുറവും നിറഞ്ഞതായും ബ്രഹ്മാനന്ദമായും അദ്വൈതമായുമി












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sarvavedhandha_sidhandha_sarasamgraham_1920.pdf/100&oldid=207797" എന്ന താളിൽനിന്ന് ശേഖരിച്ചത്