ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ൻ൬
സൎവ്വവേദാന്തസിദ്ധാന്തസാരസംഗ്രഹം

രിക്കുന്ന ശുദ്ധബ്രമം നീതന്നെയാകുന്നു. അതുകൊണ്ടു 'ഞാൻ നിൎവ്വികല്പമായും നിൎഗ്ഗുണമായുമിരിക്കുന്ന ബ്രഹ്മം തന്നെയാകുന്നു'എന്നിങ്ങിനെയുള്ള അഖണ്ഡാകാരയായ വൃത്തിയോടുകൂടെ നിഷ്ക്രിയമായ ബ്രഹ്മത്തിൽ ഇരുന്നുകൊള്ളുക.

"അഖണ്ഡാമേവൈതാം ഘടിതപരമാനന്ദലലഹരീം
പരിദ്ധ്വസ്തദ്വൈതപ്രമിതിമമലാംവൃത്തിമനിശം
അമുഞ്ചാന സ്വാത്മന്യനുപമസുഖേബ്രഹ്മണിപരേ
രമസ്വപ്രാരാബ്ധംക്ഷപയസുഖവൃത്യാത്വമനയാ".

ദ്വൈതപ്രീതിയെ കളയുന്നതായും പരമാനന്ദലഹരിയെ ഉണ്ടാക്കുന്നതായുമുള്ള ഈ അഖണ്ഡാകാരാവൃത്തിയെ എപ്പോഴും വിടാതെ അനുപമസുഖമായ പരബ്രഹ്മത്തിൽ ലയിച്ചുകൊണ്ടു സുഖാനുഭാവത്താൽ പ്രാരാബ്ധത്തെ ക്ഷയിപ്പിച്ചുകൊള്ളുക. അല്ലയോ ശിഷ്യാ, ബ്രഹ്മാനന്ദരസത്തെ ആസ്വതിക്കുന്നതിൽ അതിതല്പരായ ഏകാഗ്രചിത്തംകൊണ്ടു സദാസമാധി നിഷ്ഠനായിരുന്നുകൊൾക.

ശിഷ്യൻ:__ഹേ, ഗുരോ, മഹാവാക്യാൎത്ഥത്തിന്റെ ശ്രവണ മാത്രത്താൽ തന്നെ ഈ അഖണ്ഡാകാരവൃത്തി ഉണ്ടാവുമോ? അതോ വേറെ വല്ല ക്രിയയും ചെയ്യേണ്ടിവരുമോ? സമാധിയെന്നാലെന്താകുന്നു? അത് എത്ര വിധമുണ്ട്, സമാധിസിദ്ധിപ്പാനുള്ള സാധനങ്ങൾ എന്തെല്ലാമാണ്? സമാധിക്കുള്ള വിഘ്നങ്ങൾ എന്തെല്ലാമാണ്? ഇതെല്ലാം ദയവുചെയ്ത് പറഞ്ഞുതരിക.

ഗുരു:__അല്ലയോ ശിഷ്യ, ഇതിന്നധികാരികൾ മുഖ്യാധികാരിയെന്നും, ഗൌണാധികാരിയെന്നും രണ്ടു വിധമായി പറയപ്പെട്ടിരിക്കുന്നു. അഖണ്ഡാകാരവൃത്തി ഉത്ഭവിക്കുന്നത് ഇവരുടെ പ്രജ്ഞയെ അനുസരിച്ചാകുന്നു.

"ശ്രദ്ധാഭക്തിപുരസ്സരേണവിഹിതനൈവേശ്വരംകൎമ്മണാ
സന്തോഷ്യാൎജ്ജിതതപ്രസാദമഹിമാജന്മാന്തരേഷ്വേവയഃ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sarvavedhandha_sidhandha_sarasamgraham_1920.pdf/101&oldid=207798" എന്ന താളിൽനിന്ന് ശേഖരിച്ചത്