ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
സൎവ്വവേദാന്തസിദ്ധാന്തസാരസംഗ്രഹം
ൻ൭

നിത്യാനിത്യാവിവേകതീവ്രവിരതിന്യാസാദിഭിഃസാധനൈ-
ൎയ്യുക്തഃസശ്രുവണേസതാമഭിയുതോമുഖ്യാധികാരീദ്വിജഃ"

ജന്മാന്തരങ്ങളിൽ തന്നെ ശ്രദ്ധാഭക്തിപുരസ്സരം വിഹിതകൎമ്മങ്ങളാൽ ഈശ്വരനെ സന്തോഷിപ്പിച്ചു സമ്പാദിച്ചതായ പ്രസാധമഹിമയാൽ ഉത്ഭവിച്ചു നിത്യാനിത്യവിവേകം, തീവ്രവൈരാഗ്യം, സൎവ്വകൎമ്മസന്യാസം മുതലായ സാധനങ്ങളോടുകൂടിയ ദ്വിജൻ മഹാകാവ്യശ്രവണത്തിന്നു മുഖ്യാധികാരിയാണെന്നാകുന്നു മഹാന്മാരുടെ അഭിപ്രായം ആത്മജ്ഞനായ ഗുരുനാഥങ്കൽനിന്ന് അദ്ധ്യാരോപാപവാദക്രമത്തെ അനുസരിച്ച് മഹാവാക്യശ്രവണം സിദ്ധിക്കുമ്പോൾ ഹൃദയകാലുഷ്യമെല്ലാം വേഗത്തിൽ നശിച്ചു ശുദ്ധബുദ്ധിയായവന്നു നിത്യാനന്ദമായും അദ്വിതീയമായും നിരുപമമായും നിൎമ്മലമായും ഏകതത്വമായും ഇരിക്കുന്ന ആ പരബ്രഹ്മം ഞാൻ തന്നെയാകുന്നു എന്നുള്ള അഖണ്ഡകാരവൃത്തി ഉത്ഭവിക്കുന്നു. ആ അഖണ്ഡകാരവൃത്തി ചിൽപ്രതിബിംബത്തോടുകൂടെ ആത്മാവിൽനിന്നു ഭിന്നമില്ലാത്ത കേവലപരബ്രഹ്മത്തെത്തന്നെ വിഷയീകരിച്ച് ആവരണലക്ഷണയായ അജ്ഞാനത്തെ നശിപ്പിക്കുന്നു. അഖണ്ഡകാരവൃത്തിയാൽ അജ്ഞാനം നശിക്കുമ്പോൾ അജ്ഞാനകാര്യയ്യമായ ദേഹാദിപ്രപഞ്ചവും അജ്ഞാനത്തോടുകൂടെ നശിച്ചുപോവുന്നു. വസ്ത്രത്തിന്റെ കാരണമായ നൂലിനു നാശം ഭവിക്കുമ്പോൾ നൂലിന്റെ കാര്യമായ വസ്ത്രം നശിക്കാതിരിക്കയില്ലല്ലൊ. ഈ അഖണ്ഡകാരവൃത്തി അഹങ്കാരവൃത്തിയേയും നശിപ്പിക്കുന്നു. സൂര്യന്റെ ഉപപ്രഭ സൂര്യനെ പ്രകാശിപ്പിക്കുവാൻ മതിയാവാത്തതുപോലെ അഖണ്ഡവൃത്തിയിൽ പ്രതിബിംബിച്ച ചിദാഭാസൻ സ്വയംപ്രകാശമായ പരബ്രഹ്മത്തെ പ്രകാശിപ്പിക്കുവാൻ മതിയാവുന്നതല്ല. നല്ല വെയിലത്തു വെച്ച ദീപം പ്രഭയില്ലാതിരിക്കുന്നതുപോലെ ബ്രഹ്മ പ്രകാശത്താൽ മങ്ങിയ പ്രകാശത്തോടുകൂടിയ വിദാഭാസൻ പരബ്രഹ്മത്തെ പ്രകാശിപ്പിക്കു

18 *












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sarvavedhandha_sidhandha_sarasamgraham_1920.pdf/102&oldid=207800" എന്ന താളിൽനിന്ന് ശേഖരിച്ചത്