ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
സർവ്വവേദാന്തസിദ്ധാന്തസാരസംഗ്രഹം

സകല ലോകത്തെയും ഭ്രമിപ്പിക്കുന്ന കാമൻ സ്രൂപുരുഷന്മാരുടെ ഹൃദയങ്ങളിൽ അധിവസിച്ചുകൊണ്ട് അന്യോന്യം അനുഗ്രഹമുണ്ടാക്കി സരസസല്ലാപദിലീലകളെ ചെയ്യിച്ച് കാമാന്ധകാരത്താൽ അവരെ മയക്കി പ്രേമപാശത്താൽ ബന്ധിച്ച് പ്രപഞ്ചത്തെ വർദ്ധിപ്പിക്കുന്നു. ഇങ്ങനെയുള്ള കാമൻ ഹൃദയത്തിൽ വസിക്കുകയാലാകുന്നു സർവ്വജീവികൾക്കും ഭോഗ്യവസ്തുക്കളിൽ പ്രവൃത്തി സ്വതസിദ്ധമായി കാണുന്നത് .അല്ലാത്തപക്ഷം അനുഭവിച്ചറിയാത്ത വസ്തുവിൽ ജീവികൾക്കു പ്രവൃത്തിയുണ്ടാകുന്നതാണോ? സകല ജന്തുക്കൾക്കും ദേഹം ജീർണ്ണമായാൽകൂടി കാമൻ നശിക്കുന്നില്ലല്ലോ. അതുകൊണ്ട് ബുദ്ധിസാമർത്ഥ്യമുള്ളവരുണ്ടെങ്കിൽ വിഷയസുഖങ്ങളിലുള്ള ദോഷത്തെ ആലോചിച്ചറിഞ്ഞ് കാമപാശബന്ധത്തിൽനിന്നു മോചിക്കുന്നതായാൽ സാക്ഷാൽ മോക്ഷമാർഗ്ഗത്തിൽ ചെന്നു ചേരാവുന്നതാണ്. ശിഷ്യൻ :- ഈ കാമനെ ജയിപ്പാനുള്ള ഉപായമെന്താണ്? ഗുരു:-കേൾക്കു പറയാം .

കാമ്യവിജയോപായംസൂഷ്മംവക്ഷ്യാമ്യഹംസതാം സങ്കല്പസ്യപരിത്യാഗഉപായഃസുലഭോമതഃ

ശ്രുതേദൃഷ്ടേപിവാഭോഗ്യയസ്മിൻകസ്മിൻശ്ചവസ്തുനീ സമിചീനത്വധീത്യാഗാൽകാമോനോദേതികർഹിചിൽ

കാമസ്യബീജംസങ്കല്പഃസങ്കല്പാദേവജായതേ ബീജേനഷ്ടേങ്കരമിവതസ്മീൻനഷ്ടേവിനശ്യതി.

കാമനെ ജയിപ്പാനുള്ളസൂക്ഷ്മോപായം സുലഭമായിട്ടുള്ളതു സങ്കല്പത്തെ ത്വജിക്കുന്നതാകുന്നു.കാണപ്പെടുന്നതായും കേൾക്കപ്പെടുന്നതുമായുള്ള ഏതൊരു വസ്തുക്കളിലും അതു നല്ലതാകാനുള്ള ബുദ്ധിഉണ്ടാവാതിരുന്നാൽ അവകളിൽ കാമപ്രവൃത്തി ഉണ്ടാവുന്നതല്ല. കാമന്റെ വിത്തുസങ്കല്പമാകുന്നു. സങ്കല്പമുണ്ടായാലെ കാമമുണ്ടാവുകയുള്ളു. വിത്തുനശിച്ചാൽ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sarvavedhandha_sidhandha_sarasamgraham_1920.pdf/15&oldid=207119" എന്ന താളിൽനിന്ന് ശേഖരിച്ചത്