ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
സർവ്വവേദാന്തസിദ്ധാന്തസാരസംഗ്രഹം

"നിദ്യാഹിതേനവിത്തോനഭയചിന്താനപായിനാ ചിത്തസ്വാസ്ഥ്യംകുതോജന്തോർഗൃഹസ്ഥേനാഹിനായഥാ."

 സദായ്പോഴും ഭയപ്പെട്ടും ദുഃഖിച്ചും ധനത്തെ രക്ഷിച്ചു കൊണ്ടിരിക്കുന്നവർക്കുമനസ്സിന്നു സ്വസ്ഥത എങ്ങനെയുണ്ടാവും. സർപ്പമുള്ള ഗൃഹത്തിൽ വസിക്കുന്നവർക്കു എപ്പോഴെങ്കിലും സ്വസ്ഥതയുണ്ടാവുമോ.

 " കാന്താരേവിജനേവനേജനപദേ
        സേതൌ നിരിതൌചവാ
  ചോരൈർവ്വാപിതഥേതരൈർന്നരവരൈ
       ർയ്യുഃകതാവിയുക്തോപിവാ
 നിഃസ്വഃസ്വസ്ഥതയാസുഖേനവസതി
      ഹ്യാദ്രീയമാണോജനൈഃ
 ക്ലിശ്നാത്യേവധനീസദാകുലമതി
      ഭീതശ്ചപുത്രാദപി."

 ജനസഞ്ചാരമില്ലാത്ത കാടുകളിലും, ജനസമ്പൂർണ്ണമായ നഗരങ്ങളിലും , കള്ളന്മാരുടെ ഇടയിലും രാജഭവനങ്ങളിലും ഏകനായോ അനേകജനങ്ങളോടുകൂടിയോ ദരിദ്രനായവൻ സുഖമായി വസിക്കുന്നു. എല്ലാവരേയും അവനെ ആദരിക്കയും ചെയ്യുന്നു. ധനവാനായവൻ സ്വന്തപുത്രനെക്കൂടിയും ഭയപ്പെട്ടുകൊണ്ടു ക്ലേശിച്ചു വസിക്കുന്നു.

" തസ്മാദനർത്ഥസ്യനിദാനമർത്ഥഃ
 പുമർത്ഥസിദ്ധിർന്നഭവത്യനേന
 തതോവനാന്തേനിവസന്തിസന്തഃ
സംന്യസ്യസർവ്വംപ്രതികൂലമർത്ഥം."

  അതുകൊണ്ട് അർഥം അനർഥങ്ങൾക്കിരുപ്പിടമാണെന്നും പുരുഷാർത്ഥലാഭം അർത്ഥത്താൽ സിദ്ധിക്കുന്നതല്ലെന്നും നിശ്ചയിച്ച്

സൽപുരുഷന്മാർ വിപരീതാർത്ഥമായ അർത്ഥത്തെ ത്യജിച്ച് സന്യാസികളായി കാട്ടിൽ പോയി വസിക്കുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sarvavedhandha_sidhandha_sarasamgraham_1920.pdf/19&oldid=207123" എന്ന താളിൽനിന്ന് ശേഖരിച്ചത്