ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
സർവ്വവേദാന്തസിദ്ധാന്തസാരസംഗ്രഹം

യി കർമ്മങ്ങളിൽ വിമുഖനായിരിക്കുന്നതു ജ്ഞാനനിഷ്ഠത്വമാകുന്നു . ധനകളത്രപുത്രാദികളുടെയും രോഗാദി ദുഃഖങ്ങളുടെയും സംഗമത്തിൽ സുഖദുഃഖവികാരങ്ങളില്ലാതിരിക്കുന്നതാകുന്നു സമഭാവന . പ്രാകൃതജനങ്ങളുടെ ഇടയിൽ വസിക്കുന്നതുകൊണ്ട് ആത്മചിന്തനക്കു വിഘ്നനമുണ്ടെന്നു കണ്ട് വിജനസ്ഥലത്തു വസിക്കുന്നതു ഏകാന്തവാസസ്വഭാവമാകുന്നു .ഞാൻ പൂജ്യനാണ്, വന്ദ്യനാണ് , എല്ലാവരും എന്നെ ബഹുമാനിക്കേണം എന്നുള്ള വിചാരമില്ലായ്മ തന്നെ മാനത്തിൽ അനാസക്തി. ഈ സംസാരബന്ധത്തിൽ നിന്ന് എപ്പോഴാണ് എനിക്കു മോചനം ലഭിക്കുക , അതു എന്തുകൊണ്ടാണ് ലഭിക്കുക എന്നുള്ള ദൃഢചിന്തനമാകുന്നു മുമുക്ഷുത്വമെന്നു പറയപ്പെടുന്നത്.

 ഇനി ദമമെന്നതിനെ വിവരിക്കാം . ബുദ്ധിയുടെ ദോഷ നിവൃത്തിക്കായി ബ്രഹ്മചര്യാദി ധർമ്മകർമ്മങ്ങളാൽ ബാഹേന്ദ്രിയങ്ങളുടെ വൃത്തികളെ തടഞ്ഞ് ബാഹേന്ദ്രിയങ്ങളെ അടക്കുന്നതു ദമമാകുന്നു . ഈ ദമം മനസ്സിന്നു ശാന്തി സാധനമാണെന്നു സത്തുക്കൾ പറയുന്നു. ഇന്ദ്രിയങ്ങൾ ശബ്ദാദിവിഷയങ്ങളിൽ പ്രവൃത്തിക്കുമ്പോൾ മനസ്സും ഇന്ദ്രിയങ്ങളുടെ പിന്നാലെ അനുഗമിക്കും . അതുകൊണ്ടു ഇന്ദ്രിയങ്ങളെ നിരോധിച്ചാൽ മനസ്സിന്റെ വേഗം ശമിച്ച് സത്വഭാവത്തെ പ്രാപിക്കും . സത്വഭാവം പ്രാപിച്ചാൽ മനസ്സിന്നു പ്രസാദവും ലഭിക്കും . ചിത്തപ്രസാദത്താലല്ലാതെ മുക്തി സിദ്ധിക്കുകയില്ലല്ലോ. ചിത്തപ്രസാദത്തിന്നിരുപ്പിടം സർവ്വേന്ദ്രിയനിരോധമാണെന്നു സത്തുക്കളാൽ പറയപ്പെട്ടിരിക്കുന്നു . ബാഹേന്ദ്രിയങ്ങളെ വഴിപോലെ നിരോധിച്ചാൽ ബാഹ്യാർത്ഥഭോഗങ്ങൾ മനസ്സിൽനിന്നു വിട്ടൊഴിയും .

               തേനസ്വദൌഷ്ട്യംപരിമൂട്യടിത്തം
                 ശനൈഃശനൈഃശാന്തിമൂപാദദാതി
               ചിത്തസ്യബാഹ്യാർത്ഥവിമോക്ഷമേവ
               മോക്ഷംവിദുർമ്മോക്ഷണലക്ഷണജ്ഞാഃ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sarvavedhandha_sidhandha_sarasamgraham_1920.pdf/25&oldid=207131" എന്ന താളിൽനിന്ന് ശേഖരിച്ചത്