ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
8
right
സർവ്വവേതാന്തസിദ്ധാന്തസാരസംഗ്രഹം

ക്കുന്നതു തിതിക്ഷയാകുന്നു. തിതിക്ഷക്കു തുല്യമായി മുമുക്ഷുക്കൾക്കു മറ്റൊരു രക്ഷയും ഇല്ല. വജ്രംകൊണ്ടു മുറിച്ചാൽകൂടിയും ഈ തിതിക്ഷതയ്കു ഹാനി തട്ടുന്നതല്ല . ധീരന്മാരായവർ ഈ തിതിക്ഷയാകുന്ന കവചത്തെ ധരിച്ചുകൊണ്ടു സകല വിഘ്നങ്ങളേയും പുല്ലുപോലെ തള്ളിക്കളഞ്ഞ് അജയ്യയായ മായയെ ജയിക്കുന്നു. യാഗം, യോഗം ,ദാനം, വ്രതം, തപസ്സു, മുതലായവയെല്ലാം തിതിക്ഷകൊണ്ടുണ്ടാകുന്നു മഹാന്മാർക്കു സാധിക്കുന്നത്. തിതിക്ഷയുള്ളവർക്കു മാത്രമേ മോക്ഷലക്ഷ്മിസുഖസംയോഗം ലഭിക്കുകയുള്ളു. തിതിക്ഷയില്ലാത്തവർ എത്ര യോഗ്യന്മാരായിരുന്നാലും വിഘ്നങ്ങളാൽ അടിപ്പെട്ടു ദുഃഖപരവശന്മാരായി ഭവിക്കുന്നു.ബ്രഹ്മചര്യം, അഹിംസ മുതലായ സൽഗുണങ്ങൾ തിതിക്ഷയുള്ളവർക്കു മാത്രമേ ഉണ്ടാവുകയുള്ളു.പരാക്ഷേപാദികളെ സഹിക്കുവാൻ തിതിക്ഷയുള്ളവർക്കു മാത്രമേ ശക്തിയുണ്ടാവുകയുള്ളു. അണിമാദിസിദ്ധികളും തിതിക്ഷയുള്ളവർക്കേ ലഭിക്കുകയുള്ളു.ഈ തിതിക്ഷ എല്ലാ സാധനങ്ങളിലും വെച്ച് ഉത്തമ സാധനമാകുന്നു. അതുകൊണ്ടു മുമുക്ഷകൾ എന്തു പ്രയത്നം ചെയ്തും തിതിക്ഷയെ മുഖ്യമായി സമ്പാദിക്കേണ്ടതാകുന്നു. സന്യാസിയാവാൻ തിതിക്ഷ കൂടാതെ കഴിയുന്നതല്ല. കർമ്മസന്യാസം ചെയ്തവനാണെങ്കിലും തിതിക്ഷയില്ലാത്തവനാണെങ്കിൽ അവന്നു ശ്രവണമനനാദികൾ ചെയ്യുവാൻ കഴിയുകയില്ല.ശ്രവണമനനാദികളില്ലാതെ ഒരു ഭിക്ഷ മരിക്കുന്നതായാൽ അവൻ ഉഭയഭ്രഷ്ടനായി ഭവിക്കുന്നുവെന്നല്ലാതെ അവന്റെ സന്യാസംകൊണ്ടു യാതൊരു ഫലവും സിദ്ധിക്കുന്നില്ല. യോഗമാർഗ്ഗത്തിൽനിന്നു ഭ്രഷ്ടനായി ഭവിച്ചാലും അവന്നു പുണ്യലോകപ്രാപ്തിയുണ്ടെന്നു ഭഗവാൻ സന്യാസംകൊണ്ടുമാത്രം സിദ്ധി ലഭിക്കികയില്ലെന്നും പറഞ്ഞിരിക്കുന്നതുകൊണ്ടും

അനുഷ്ഠേയകർമ്മത്യാഗത്തെ നിഷേധിച്ചിട്ടുണ്ട്. അതിനാൽ മുമുക്ഷുവായവൻ പ്രാപ്തങ്ങളായ സർവ്വദുഃഖങ്ങളേയും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sarvavedhandha_sidhandha_sarasamgraham_1920.pdf/27&oldid=207136" എന്ന താളിൽനിന്ന് ശേഖരിച്ചത്