ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
സർവ്വവേദാന്തസിദ്ധാന്തസാരസംഗ്രഹം

തിതിക്ഷതയാൽ സഹിച്ച് ശ്രവണമനനാദികളെ യഥാശക്തി ചെയ്യേണ്ടതാകുന്നു.വളരെ പണിപ്പെട്ടു അഭ്യസിക്കുന്ന തിതിക്ഷയുടെ ഫലം ദുഃഖസഹിഷ്ണുത്വമാകുന്നു. ഇനി ഉപരതിയെ പറയാം.

      ചിത്തശുദ്ധിസാധങ്ങളായ നിത്യനൈമിത്തികാദി സകല കർമ്മങ്ങളേയും വൈരാഗ്യത്തോടെ വിധിപ്രകാരംത്യജിക്കുന്നതു 

സകല സത്തുക്കളാലും സമ്മതിക്കപ്പെട്ട സന്യാസമാകുന്നു.ആ സന്യാസം തന്നെയാകുന്നു ഉപരതിശബ്ദത്തിന്റെ അർത്ഥം. സർവ്വകർമ്മത്യാഗത്തെയാകുന്നു ഉപരതിയെന്നും സന്യാസമെന്നും വേദങ്ങളാൽ പറയപ്പെടുന്നത്. കർമ്മസിദ്ധമായ പുണ്യലോകത്തിന്നും അനിത്യത്വത്തെയാണ് വേദം ഘോഷിക്കന്നത്. അതുകൊണ്ടു ശാശ്വതഫലത്തെ ഇച്ഛിക്കുന്നവർക്കു നശ്വരഫലഃഹേതുവായ കർമ്മത്താൽ പ്രയോജനമെന്ത് ? നശ്വരഫലപ്രദമായ കർമ്മത്തെ നാലുവിധമായി പറയപ്പെട്ടിരിക്കുന്നു. ഉല്പാദ്യമെന്നും, ആപ്യമെന്നും, സംസ്കാര്യമെന്നും, വികാര്യമെന്നും നാലുവിധമാണ്. നിത്യമായ ബ്രഹ്മത്തിന്ന് ഈ വക സംബന്ധമൊന്നുമില്ല. ശിഷ്യൻ- ബ്രഹ്മത്തിന്നു ഈ വക സംബന്ധമൊന്നുമില്ലെന്നതിന്നു പ്രമാണമെന്ത് ? ഗുരു:- ബ്രഹ്മം സ്വതസ്സിദ്ധമാണെന്നും സർവ്വവും ബ്രഹ്മത്തിൽ ആപ്തമാണെന്നും ശുദ്ധമായും നിഷ്കളമായും നിഷ്ക്രിയമായും നിർമ്മലമായുമിരിക്കുന്ന ബ്രഹ്മം ആരാലും ഉത്പ്പാദിപ്പിക്കപ്പെട്ടതല്ലെന്നുംവേദങ്ങളിൽ പറയപ്പെട്ടിരിക്കുന്നതുകൊണ്ടു ബ്രഹ്മം ഉത്പാദ്യമല്ല.ആപ്താവെന്നും ആപ്യമെന്നും ഭേദമുണ്ടെങ്കിലല്ലെ ഭോക്താവിന്നു ഭോഗം അനുഭവിപ്പാൻ തരമുള്ളു. ബ്രഹ്മംതന്നെ

ആപ്തസ്വരരൂപമായിരിക്കെ ആപ്യമാവാൻ ഒരിക്കലും ആവശ്യമില്ലല്ലോ. മാലിന്യം ബാധിച്ചതായ ദർപ്പണാദിവസ്തുക്കൾ സംസ്കരിക്കേണ്ടതാവശ്യമാകുന്നു. ആകാശത്തെപ്പോലെ നിത്യശുദ്ധമാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sarvavedhandha_sidhandha_sarasamgraham_1920.pdf/28&oldid=207139" എന്ന താളിൽനിന്ന് ശേഖരിച്ചത്