ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
സർവ്വവേദാന്തസിദ്ധാന്തസാരസംഗ്രഹം


 ബ്രഹ്മത്തിന്നു നിത്യവും ജഗൽ കാരണത്വവും

 ദൃഢീകരിച്ചിരിക്കുന്നു. അതു കൂടാതെ

 "നകർമ്മണാനപ്രജയാധനേനേതിസ്വയെശ്രുതി

 കർമ്മണോമോക്ഷഹേതുത്വം സാക്ഷാദേവനിഷേധതി.

കർമ്മംകൊണ്ടാവട്ടെ പുത്രന്മാരെകൊണ്ടാവട്ടെ ധനംകൊണ്ടാവട്ടെ ഒരുത്തർക്കും മോക്ഷം ലഭിക്കുന്നതല്ല എന്നിങ്ങനെ വേദവാക്യങ്ങൾ കർമ്മാദികളെ പ്രത്യക്ഷമായി നിഷേധിച്ചിരിക്കുന്നു.

പ്രക്ബ്രഹ്മവിചാരപൂർവ്വമൂഭയോ
രേകത്വബോധദ്വിനാ
കൈവല്യംപുരുഷസ്യസിദ്ധതിപര
ബ്രഹ്മാത്മതലാക്ഷണം
നസ്സാനൈപികീർഞനൈരപീജവൈ
ർന്നോകൃച്ഛചാന്ദ്രയാണെ
ർന്നോവാപ്യദ്ധ്വരയജ്ഞദാനനിഗമൈ
ർന്നോമന്ത്രതന്ത്രൈരപി."

 എന്തിനു വളരെ പറയുന്നു? ബ്രഹ്മവിചാരജന്യമായ ജീവബ്രഹ്മൈക്യജ്ഞാനംകൊണ്ടല്ലാത്ത പരബ്രഹ്മാത്മലക്ഷണമായ കൈവല്യം ആർക്കും സിദ്ധിക്കുന്നതല്ല. ഗംഗാസ്നാനം കീർത്തനം ജപം കൃച്ഛ്രചാന്ദ്രായണാദി തപസ്സുകൾ അശ്വമേധാദി യാഗങ്ങൾ വാപീകുപാദി നിർമ്മാണങ്ങൾ വേദപാരായണം എന്നിങ്ങിനെയുള്ള യാതൊരു കർമ്മങ്ങളാലും കൈവല്യം സിദ്ധിക്കുകയില്ലെന്ന് തീർച്ചതന്നെ . സകലകർമ്മങ്ങളെയും ത്യജിക്കപ്പെടുന്ന ജ്ഞാനമാണ് മോക്ഷകാരണമെന്ന് വേദങ്ങളാൽ പറയപ്പെടുന്നു. സർവ്വകർമ്മങ്ങളിലും വിരക്തിവന്നവനായും ആ ബ്രഹ്മത്വം തനിക്കു സിദ്ധിക്കണമെന്നഗ്രഹിക്കുന്നവനുമായിരിക്കുന്ന വിവേകിക്ക് അനിത്യവസ്തുക്കളിൽ പ്രീതിയുണ്ടാകുന്നതല്ല. അതുകൊണ്ട് ബ്രഹ്മത്വം ലഭിക്കണമെന്നിച്ഛിക്കുന്നവർ അനിത്യസാധനങ്ങളെന്നു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sarvavedhandha_sidhandha_sarasamgraham_1920.pdf/30&oldid=207181" എന്ന താളിൽനിന്ന് ശേഖരിച്ചത്