ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
സർവ്വവേദാന്തസിദ്ധാന്തസാരസംഗ്രഹം


ധത്തിൽ ചെയ്വാനും കഴിയുന്നതാണ്. അതുപ്രകാരം ജ്ഞാനത്തിന്നും വസ്തുവിന്നും ഒരിക്കലും കർത്തൃതന്ത്രമില്ല. ഒരു പദാർത്ഥം കണ്ണിനുനേരെ കാണപ്പെടുന്നതെങ്ങിനെയോ അപ്രകാരം തന്നെ ജ്ഞാനവും അനുഭവപ്രമാണങ്ങളാൽ പ്രത്യക്ഷപ്പെടുന്നതല്ലാതെ കരമ്മത്തെയോ യുക്തികൌശലങ്ങളേയോ അല്പമെങ്കിലും അപേക്ഷിക്കുന്നില്ല. അങ്ങിനെയിരിക്കെ ജ്ഞാനം വാസ്തുതന്ത്രമാണെന്നുള്ളതിൽ സംശയമുണ്ടോ? അതുമാത്രമല്ല ജ്ഞാനം വാസ്തവമല്ലെന്നു ശങ്കിക്കരുതെന്നുകൂടി സത്തുക്കളാൽ പറയപ്പെട്ടിരിക്കുന്നു. അതെങ്ങിനെയെന്നാൽ, ലോകത്തിൽ പ്രത്യക്ഷപ്രമാണങ്ങളാൽ കണ്ടറിയുന്ന വസ്തുക്കളിൽ സംശയമില്ലാതിരിക്കുന്നതെങ്ങിനേയോ അങ്ങിനെത്തന്നെ അനുഭവപ്രമാണത്താൽ കണ്ടറിയുന്ന ജ്ഞാനത്തിലും സംശയലേശമില്ല. ജ്ഞാനം സത്യമായതുകൊണ്ടു വാസ്തവമല്ലാതെ വരുന്നതല്ല. നിത്യസിദ്ധമായും സത്യമായും സർവ്വവ്യാപകമായുമിരിക്കുന്ന പരബ്രഹ്മസ്തുവിനെ സത്വഗുണസ്വരൂപമായ മനസ്സുകൊണ്ട് ഭാവന ചെയ്താൽ നിരപേക്ഷമായ ജ്ഞാനം നിശ്ചയമായും അനുഭവപ്പെട്ടുകാണും. ഒരു രൂപത്തിൽ ദൃഷ്ടിയുറപ്പിച്ചു നല്ലവണ്ണം നോക്കുന്നതായാൽ മറ്റൊന്നും കാണാതെ ആ രൂപം മാത്രം കാണുന്നതെങ്ങിനെയോ, അതുപ്രകാരം തന്നെ അനുഭവരൂപമായിരിക്കുന്ന ജ്ഞാനവും സംശയമില്ലാതെ ഉറപ്പായി കാണപ്പെടും. ഒരു രൂപത്തെ നല്ലവണ്ണം കാണുവാൻ കണ്മുകൾ മാത്രം ആവശ്യമായിരിക്കുന്നതുപോലെ പരബ്രഹ്മസ്വരൂപത്തെ കാണുവാൻ ശ്രാവണാദിജന്യമായ ജ്ഞാനം മാത്രമല്ലാതെ മറ്റൊന്നും ആവശ്യമുള്ളതല്ല. കർത്താവിന്റെ കാര്യം കർമ്മമാകുന്നു. കർമ്മത്തിന്റെ കാര്യം ശുഭാശുഭങ്ങളുമാകുന്നു. പ്രമാണത്തിന്റെ കാര്യം ജ്ഞാനമാകുന്നു. മായയുടെ കാര്യം ജഗത്താകുന്നു. വിദ്യയേയും അവിദ്യയേയും ഒന്നിച്ചറിയേണമെന്നു മഹാന്മാർ ഉപനിഷത്തുകളിൽ പറഞ്ഞിരിക്കുന്നതു കർമ്മോപാസനകൾക്കു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sarvavedhandha_sidhandha_sarasamgraham_1920.pdf/33&oldid=207184" എന്ന താളിൽനിന്ന് ശേഖരിച്ചത്