ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
സർവ്വവേദാന്തസിദ്ധാന്തസാരസംഗ്രഹം



വസ്തുക്കളിൽ നിന്നു പിന്തിരിയുക എന്നാണല്ലോ. ആ ഉപരതി തന്നെ രണ്ടുവിധമായിട്ടാണ് പറയുന്നത്. മുഖ്യമെന്നും, ഗൌണമെന്നും ദൃശ്യങ്ങളായ വിഷയവസ്തുക്കളെ മനസ്സുകൊണ്ടുതീരെ പരിത്യാഗം ചെയ്യുന്നതു മുഖ്യോപാതിയാകുന്നു. ദൈവിധിപ്രകാരം സർവ്വകർമ്മസന്യാസം ചെയ്യുന്നതു ഗൌണോപരതിയുമാകുന്നു. മുഖ്യോപാതി സിദ്ധിക്കേണമെന്നുണ്ടെങ്കിൽ സർവ്വകർമ്മസന്യാസം നിശ്ചയമായും ചെയ്യേണ്ടതാകുന്നു. ആ കർമ്മസന്യാസത്തിന്നു വൈരാഗ്യമുണ്ടാകുന്ന അംഗത്തിന്റെ സഹായം ഒഴിച്ചുകൂടാത്തതുമാണ്. കർമ്മസന്യാസം അംഗഹീനമാണെങ്കിൽ മുഖ്യോപരതി സിദ്ധിക്കുകയില്ലെന്ന് തീർച്ചതന്നെ. അതുകൊണ്ട് ഈഹാമൂത്രാർത്ഥഫലഭോഗവിരാഹം വന്നവർക്കു സുഖമായി സർവ്വകർമ്മസന്യാസം ചെയ്യാവുന്നതാണ്. അതല്ലാതെ വൈരാഗ്യമില്ലാത്തവരാണ് സർവ്വകർമ്മസന്യാസം ചെയ്യുന്നതെങ്കിൽ ചാണ്ഡാലൻ ചെയ്തയാഗം പോലെ നിഷ്ഫലമായി ഭവിക്കുന്നു. സർവ്വകർമ്മസന്യാസിയാവട്ടെ താൻ ഗ്രഹസ്ഥനായിരുന്നനുഭവിച്ച വിഷയവസ്തുക്കളെ ഒരിക്കലും സ്മരിക്കരുത്. അഥവാ ഓർമ്മവരുന്നതാണെങ്കിലും, ഛർദ്ദിച്ചതിനെ തിന്നുന്നതു എത്രനിന്ദ്യമോ അത്ര കത്സിതമായിട്ടേ വിചാരിക്കാവു.ഇനി ശ്രദ്ധയെ പറയാം.

 ഗുരു വാക്യങ്ങളിലും വേദാന്തവാക്യങ്ങളിലും സത്യമാണെന്നുള്ള നിശ്ചയബുദ്ധിയാകുന്നു ശ്രദ്ധ എന്നു പറയപ്പെടുന്നത്. ഇതു മോക്ഷസാധനങ്ങളിൽ വച്ചു മുഖ്യമാകുന്നു.

"ശ്രദ്ധാവതാമേവസതാംപുമർത്ഥഃ
സമീരിതഃസിദ്ധ്യനിതരേഷാം
ഉക്തം സുസൂക്ഷമംപാമാർത്ഥതത്വം
ശ്രദ്ധത്സ്വസോമ്യേതിചവകരിവേദഃ"

ശ്രദ്ധയുള്ളവർക്കുമാത്രമേ പുരുഷാർത്ഥസിദ്ധിയുള്ളു എന്നു സൂക്ഷ്മതത്വജ്ഞന്മാരും പരമാർത്ഥതത്വജ്ഞന്മാരും പറഞ്ഞിരക്കുന്നു. ശ്രദ്ധയില്ലാത്തവർക്കു പുരുഷാർത്ഥയിദ്ധി ഒരിക്കലും ഉണ്ടാവുന്നതല്ല. സാമവേദോപനിഷത്തിലും ഉദ്ദാലകമുനി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sarvavedhandha_sidhandha_sarasamgraham_1920.pdf/35&oldid=207186" എന്ന താളിൽനിന്ന് ശേഖരിച്ചത്