ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സർവ്വവേദാന്തസിദ്ധാന്തസാരസംഗ്രഹം തന്റെ പുത്രനായ ശ്വേതകേതുവിനോട് നീ ശ്രദ്ധയുള്ളവനായിരിക്കുക എന്നാണ് ഉപദേശിച്ചിരിക്കുന്നത്. ശ്രദ്ധയില്ലെങ്കിൽ ആർക്കും സന്മാർഗ്ഗപ്രവൃത്തിയുണ്ടാവുന്നതല്ല. സൽപ്രവൃത്തിയില്ലെങ്കിലോ പുരുഷാർത്ഥസിദ്ധിയുമില്ലല്ലോ. ഈ ശ്രദ്ധയില്ലാത്തതുകൊണ്ടുതന്നെയാണ് സർവ്വജനങ്ങളും സംസാരസാഗരത്തിലുള്ള തിരമാലകളാൽ അടിപ്പെട്ടു കുഴങ്ങിമറിയുന്നത്. അതുകൊണ്ട്

             "ദൈവേചവേദേചഗുരൌചമന്ത്രേ
              തീർത്ഥേമഹാത്മന്യപിഭേഷജേച
              ശ്രദ്ധാഭവത്യസ്യയഥായഥാന്ത
              സ്തതാതഥാസിദ്ധുരുദേതിപുംസാം."

ദൈവത്തിങ്കലും വേദത്തിലും ഗുരുവിലും മന്ത്രത്തിലും തീർത്ഥങ്ങളിലും മഹാത്മാക്കളിലും കരുന്നിലും എത്രത്തോളം ശ്രദ്ധയുണ്ടാകുന്നുവോ അത്രത്തോളം ഫലസിദ്ധിയും ഉണ്ടാവുന്നതാകുന്നു. ബ്രഹ്മപലബ്ദിക്കു ശാസ്ത്ര സിദ്ധയായ ശ്രദ്ധതന്നെ മുഖ്യകാരണമെന്നറിയേണ്ടതാണ്. അതുകൊണ്ടു മുമുക്ഷുവായവൻ ഗുരുവേദാന്തവാക്യങ്ങളിൽ ശ്രദ്ധയെ ആവശ്യം സമ്പാദിക്കേണ്ടതാകുന്നു. ശ്രദ്ധയില്ലെങ്കിൽ മറ്റെല്ലാം നിഷ്ഫലം തന്നെ. ഈ ശ്രദ്ധയുണ്ടാവേണ്ടതിന്നു കാരണം ഗുരുവാക്യത്തിലുള്ള വിശ്വാസമാകുന്നു. വൈദീകകർമ്മങ്ങൾക്കു വേദവാക്യം എങ്ങിനെ വിശ്വാസകരമൊ അപ്രകാരം മുമുക്ഷുക്കൾക്ക് ഈശ്വരസ്വരൂപനായ ഗുരുവിന്റെ വാക്യവും വിശ്വസനീയമാകുന്നു. എന്നാൽ സൽഗുരുവേദാന്തവാക്യങ്ങളിൽ ആസ്തികന്മാരായ പുണ്യവാന്മാർക്കു മാത്രമേ ശ്രദ്ധയുണ്ടാവുകയുള്ളു. ഗുരുവേദാന്തവാക്യങ്ങളുടെ അർത്ഥതാല്പര്യം വിചാരിച്ചറിയുവാനായി മനസ്സിനെ നേരാംവണ്ണം പിടിച്ചുനിർത്തുന്നതാകുന്നു സമാധാനമെന്നു പറയപ്പെടുന്നത്. അറിയപ്പെടേണ്ടുന്നതായ വസ്തുവിൽ മനസ്സിനെ ഏകാഗ്രമായി നിർത്തുന്നതു മോക്ഷപ്രാപ്തിക്കു പ്രധാനകാരണമാകുന്നു. അതെല്ലാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sarvavedhandha_sidhandha_sarasamgraham_1920.pdf/36&oldid=207189" എന്ന താളിൽനിന്ന് ശേഖരിച്ചത്