ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
സർവ്വവേദാന്തസിദ്ധാന്തസാരസംഗ്രഹം

തിനാൽ ഉണ്ടാവുന്ന ഫലമോ സിദ്ധിക്കുമൊ. മുമുക്ഷ നാലു വിധത്തിലുണ്ട്. തീവ്രമെന്നും, മദ്ധ്യമെന്നും, മന്ദമെന്നും, അതിമന്ദമെന്നും ഇങ്ങിനെ നാലാണ്. നാലിന്റെയും ലക്ഷണങ്ങളെപറയാം.

     
        " താപൈസ്ത്രിഭിന്നിത്യമനേകരൂപൈഃ
        സന്ത്യപ്യമാനോക്ഷുഭിതാന്താരാത്മാ
        പരിഗ്രഹംസർവ്വമനർത്ഥബുദ്ധ്യാ
        ജഹാതിസാതീവ്രതരാമുമുക്ഷ . 1
        താപത്രയംതീവ്രമവേക്ഷ്യവസ്തൂൻ
        ദൃഷ്ട്വാകളത്രം തനയാൻവിഹാതും
        മദ്ധ്യെദ്വയോർല്ലോഡനമാത്മനോയൽ
        സൈഷാമതാമാദ്ധ്യമികിമുമുക്ഷാ. 2
        മോക്ഷസ്യകാലോസ്തികിമദ്യമേത്വരാ
        ഭുക്ത്വൈവഭോഗാൻകൃതസർവ്വകാര്യഃ
        മുക്ത്യൈയതിഷ്യേഹമഥേതിബുദ്ധി-
        രേഷൈവമന്ദാകഥിതാമുമുക്ഷാ. 3
        മാർഗ്ഗെപ്രയാതുർമ്മണിലാഭവന്മെ
        ലഭേതമോക്ഷോയതിതർഹിധന്യം
        ഇത്യാശയാമൂഢധിയാംമതിർയ്യാ
        സൈഷാതിമന്ദാഭിമതാമുമുക്ഷാ." 4

 നാനാവിധികളായ താപത്രയങ്ങളാൽ അടിപ്പെട്ടുമനസ്സു കലങ്ങി സകല വിഷയങ്ങളും അനർത്ഥമാണെന്നുള്ള വിചാരത്താൽ സർവ്വസംഗപരിത്യാഗം ചെയ്യുന്നതാകുന്നു തീവ്രമുമുക്ഷ. അതിദുസ്സഹമായ താപത്രയത്തെക്കണ്ടു ഭയപ്പെട്ടു വിഷയവസ്തുക്കളെ

ത്യജിക്കേണമെന്നുള്ള വിചാരം വരികയും ഭാര്യാപുത്രാദികളെ ത്യജിപ്പാൻ ശക്തനല്ലാകെ രണ്ടിന്നും മദ്ധ്യേ ചഞ്ചലചിത്തനായിരിക്കുന്നതു മദ്ധ്യമ മുമുക്ഷയാകുന്നു. മോക്ഷം സമ്പാദിക്കുവാൻ കാലം ഇനിയും ഉണ്ടല്ലൊ. എന്തിനായിട്ടു ബദ്ധപ്പെടുന്നു? പ്രപഞ്ചസുഖങ്ങളെല്ലാം അനു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sarvavedhandha_sidhandha_sarasamgraham_1920.pdf/38&oldid=207191" എന്ന താളിൽനിന്ന് ശേഖരിച്ചത്