ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
സൎവ്വവേദാന്തസിദ്ധാന്തസമാരസംഗ്രഹം       ൭൯

"കേചിന്മരുതഭോജനാഃഖലുപരേ
ചന്ദ്രാൎക്കതേജോശനാഃ
കേചിത്തോയകണാശിനോപരിമിതാഃ
കേചിത്തുമൃദ്ഭക്ഷകാഃ
കേചിത്പൎണ്ണശിലാതൃണാദനപരാഃ
കേചിത്തുമാംസാശനാഃ

കേചിത് ബ്രീഹിയവാന്നഭോജനപരാ
ജീവന്ത്യമീജന്തവഃ"

ചില ദന്തുക്കൾ വായുവിനെ ഭക്ഷിച്ചും, മറ്റു ചിലർ ചന്ദ്രകിരണങ്ങളേയും, ചിലർ സൂര്യകിരണങ്ങളെയും, ചിലർ മഴത്തുള്ളികളേയും, ചിലർ ദലവും, ചിലർ മണ്ണ്, കല്ല് മുതലായവയും, ചിലർ ഇല, പുല്ലു മുതലായവയും, ചിലർ മാംസവും, ചിലർ സസ്യങ്ങളും ഭക്ഷിച്ചും ജീവിക്കുന്നു. മേൽപറഞ്ഞവയായ ചതുൎവ്വിധജന്തുക്കളും അവരവരുടെ കൎമ്മത്തിന്നനുരൂപമായി ജനിച്ചു വളരുന്നു. ജരായുജങ്ങൾ മനുഷ്യാദികളും അണ്ഡജങ്ങളും പക്ഷി മുതലായവയും സ്വേദജങ്ങൾ മൂട്ട പേൻ തുടങ്ങിയവയും ആകുന്നു. ഭൂമിയെ ഭേദിച്ചു മുളക്കുന്ന വൃക്ഷാദികളാകുന്ന ളത്ഭിജ്ജങ്ങൾ. ഇപ്രകാരമുള്ള ചതുൎവ്വിധ ഭൌതികം തന്നെ സ്ഥൂലശരീരമായി ഭവിക്കുന്നു. ഈ സമഷ്ടിയിൽ അവച്ഛിന്നമായും പ്രതിബിംബമായുമിരിക്കുന്ന ചൈതന്യത്തെയാകുന്ന വൈശ്വാനരനെന്നും വിരാട്ടെന്നും പറയുന്നത് വിശ്വത്തിലുള്ള മനുഷ്യാദി ജീവികളിൽ ഞാനെന്നുള്ള അഹംഭാവംകൊണ്ടു വൈശ്വാനരനെന്നും താൻ തന്നെ നാനാവിധരൂപങ്ങളായി വിളിക്കുന്നതുകൊണ്ട് വിരാട്ടെന്നും പേരുണ്ടായി. ഈ ചതുൎവ്വിധഭൌതികസമഷ്ടികളേയും അതാതു ജാതിരൂപവിശേഷങ്ങളെ പിരിച്ചുനോക്കുമ്പോൾ മുമ്പേത്തെപ്പോലെ വ്യഷ്ടിയായി കാണപ്പെടുന്നു. ഈവ്യഷ്ടിയിൽ അവച്ഛിന്നമായും പ്രതിബിംബമായുമിരക്കുന്ന ചൈതന്ന്യത്തെ വിശ്വാനെന്നു പറയപ്പെടുന്നു. ഈ വിശ്വമായ സ്ഥുലദേഹ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sarvavedhandha_sidhandha_sarasamgraham_1920.pdf/64&oldid=207687" എന്ന താളിൽനിന്ന് ശേഖരിച്ചത്