ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
സൎവ്വവേദാന്തസിദ്ധാന്തസാരസംഗ്രഹം
൬൫

"വിവേകവാനപ്യപിയൌക്തികോപി
ശ്രുംതാത്മതത്വോപിചപണ്ഡിതോപി
ശക്ത്യായയാസംവൃതബോധദൃഷ്ടി-
രാത്മാനമാത്മസ്ഥമിമംനിവേദ"

വിവേകിയാവട്ടെ അതിയുക്തിയുള്ളവനാവട്ടെ ആത്മതത്വത്തെ കേട്ടറിഞ്ഞ വിദ്വാനാവട്ടെ ഈ ആവരണശക്തിയാൽ ബോധദൃഷ്ടികൾ മറയ്ക്കപ്പെടുന്നതുകൊണ്ടു തന്റെ ദേഹത്തിൽ സ്ഥിതിചെയ്യുന്ന ആത്മാവിനെ അറിയുന്നില്ല. വിക്ഷേപമെന്നും പറയുന്ന രജോഗുണശക്തിയാവട്ടെ സകല പ്രവൃത്തികൾക്കും കാരണഭൂതയായി സ്ഥൂലം മുതൽ സൂക്ഷ്മംവരെയുള്ള സകല അനാത്മപ്രപഞ്ചത്തേയും സത്തായിരിക്കുന്ന ആത്മാവിൽ കല്പിച്ചുണ്ടാകുന്നു. മുൻപറഞ്ഞ ആവരണശക്തിയാവട്ടെ,ജീവികളെ തന്നെത്താൻ മറന്നു മയക്കുന്ന നിദ്രയെപ്പോലെ പ്രത്യഗാത്മാവിനെ ഉള്ളിൽ മറച്ചുവെച്ചുകൊണ്ടു പുറത്തു വിക്ഷേപശക്തിയെ കാണിച്ചുകൊണ്ടിരിക്കും. ഈ മഹാശക്തി നിൎമലസ്വരൂപനായ ആത്മാവിനെ മറയ്ക്കുകയാൽ ജീവികൾ മോഹത്താൽ അനാത്മകമായ ദേഹാദിയിൽ ഞാനെന്നുള്ള ആത്മബുദ്ധിയെ ചെയ്യുന്നു. ഉറങ്ങുന്നവൻ സ്വപ്നം കാണുമ്പോൾ മിഥ്യയായ ആ സ്വപ്നദേഹത്തിൽ താനെന്നുള്ള ബുദ്ധിയുണ്ടാകുന്നതെങ്ങിനെയൊ അപ്രകാരം അനാത്മധൎമങ്ങളായ ജനനം മരണം വിശപ്പ് ദാഹം ഭ്രമം ഭയം മുതലായ ദേഹധൎമങ്ങളെ ആത്മാവിൽ ആരോപിക്കുന്നു. വിക്ഷേപശക്തിയാൽ പ്രേരിതനായിട്ടു പുണ്യപാപരൂപങ്ങളായ കൎമങ്ങളെ ചെയ്യുകയും ആ കൎമ്മങ്ങളുടെ ഫലങ്ങളെ അനുഭവിച്ചുകൊണ്ടു സംസാരസമുദ്രത്തിൽ പരിഭ്രമിക്കുകയും ചെയ്യുന്നു.

"അദ്ധ്യാസദോഷാത്സമുപാഗതോയം
സംസാരബന്ധഃപ്രബലപ്രതീചഃ


9 *












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sarvavedhandha_sidhandha_sarasamgraham_1920.pdf/70&oldid=207699" എന്ന താളിൽനിന്ന് ശേഖരിച്ചത്