ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൬൬
സൎവ്വവേദാന്തസിദ്ധാന്തസാരസംഗ്രഹം

യദ്യോഗതഃക്ലിശ്യതിഗൎഭവാസ-
ജന്മാപ്യയക്ലേശഭയൈരജസ്രം"

ഈ സംസാരബന്ധം പ്രത്യഗാത്മാവിന്നു വന്നുകൂടിയതു അദ്ധ്യാസദോഷത്താലാകുന്നു. സംസാരബന്ധത്താൽ ഗൎഭവാസം മുതലായ ദുഃഖങ്ങളെ അനുഭവിച്ചു ക്ലേശിക്കുകയും ചെയ്യുന്നു.

ശിഷ്യൻ:__അദ്ധ്യാസം എന്നാൽ എന്താകുന്നു?

ഗുരു:__അദ്ധ്യാസം എന്നു പറയുന്നത് വസ്തുവിനെ അവസ്തിവാണെന്നു ഗ്രഹിക്കുന്നതുതന്നെ അതു ഭ്രാന്തിസ്വഭാവമാണ്. സംസാരത്തിന്റെ ആദികാരണവുമാണ് സൎവ്വാനൎത്ഥങ്ങൾക്കും ബീജംഅദ്ധ്യാസമാകുന്നു. അതുകൊണ്ടാകുന്നു ആത്മാവിന്നു ദുഃഖസ്വരൂപമായ സംസാരബന്ധം ഭവിച്ചത്. അദ്ധ്യാസം നശിച്ചാൽ സംസാരവും നശിച്ചു. ഇതു രണ്ടും ബദ്ധനിലും മുക്തനിലും സ്പഷ്ടമായി കാണുന്നതു നോക്കുക. പ്രവൃത്തികൊണ്ടു ബദ്ധനേയും നിവൃത്തികൊണ്ട് മുക്തനേയും തിരിച്ചറിയേണ്ടതാണ്. പ്രവൃത്തിതന്നെയാകുന്നു സംസാരം. മുക്തിയെന്നതു നിവൃത്തിയുമാകുന്നു. ഇങ്ങിനെയുള്ള അദ്ധ്യാസം ആത്മാവിന്നു സംഭവിച്ചതു മിഥ്യാജ്ഞാനമെന്നു മാത്രമേ പറയേണ്ടതുള്ളു. അത് ഇല്ലാത്തതാണെങ്കിലും രജ്ജുവിൽ സൎപ്പബുദ്ധിയെന്നതുപോലെ ഒരു ഭ്രമത്തെയുണ്ടാക്കുന്നു. ജീവാത്മാവിന്നും ഈശ്വരന്നും ഉപാധിസംബന്ധം സമമാണെന്നിരിക്കിലും ഉപാധിയുടെ വ്യത്യാസംകൊണ്ടു ജീവന്നു മാത്രം സംസാരബന്ധം സംഭവിക്കുന്നതല്ലാതെ സംസാരബന്ധമോ സംസാരകാര്യമോ ഈശ്വരന്നില്ല. ഈശ്വരന്റെ ഉപാധി ശുദ്ധസത്വപ്രധാനയായ മായയാകുന്നു. എല്ലാറ്റിനും ഉൽകൃഷ്ടത സത്വത്തിന്നായതുകൊണ്ട് ഈശ്വരന്നു സംസാരബന്ധമില്ല. അല്പജ്ഞതയില്ല, വിക്ഷേപമില്ല, വിക്ഷേപകാര്യവുമില്ല. സൎവജ്ഞനായ ഈശ്വരൻ ഒരേടത്തും മറവില്ലാത്ത












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sarvavedhandha_sidhandha_sarasamgraham_1920.pdf/71&oldid=207700" എന്ന താളിൽനിന്ന് ശേഖരിച്ചത്