ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
സൎവ്വവേദാന്തസിദ്ധാന്തസാരസംഗ്രഹം
൬൭

ജ്ഞാനവൈഭവത്തോടുകൂടി തന്റെ ഉപാധിയായ മായയെ വശപ്പെടുത്തി, രജസ്തമോശക്തികളെ തന്റെ ശക്തികൊണ്ടു കീഴടക്കി സൎവ്വവ്യാപിയായി ഒട്ടും ചഞ്ചലമില്ലാതെ സൃഷ്ടിസ്ഥിതിസംഹാരാദികളെ താൻ തന്നെ ഇച്ഛപോലെ ചെയ്തുകൊണ്ടു ക്രഡിക്കുന്നു. അതുകൊണ്ടു വിക്ഷേപാവരണങ്ങൾക്ക് ഈശ്വരനെ ഒന്നും ചെയ്യുവാൻ കഴിയുകയില്ല. സൎവസ്വതന്ത്രനായ ഈശ്വരൻ വിക്ഷേപാവരണശക്തികളുടെ പ്രവൃത്തിയെ തടുക്കുവാൻ ശക്തനാകുന്നു. ഈശ്വരൻ നിഗ്രഹാനുഗ്രഹൎശക്തനാണെന്നും സൎവസ്വതന്ത്രനാണെന്നും മറ്റും വേദവും പറയുന്നു. ജീവോപാധിയായ അവിദ്യയിലാവട്ടെ സ്വതന്ത്രഗുണമില്ലാത്തതിനാൽ രജസ്തമസ്സുകൾക്കു പ്രാബല്യം ഭവിക്കുന്നു. അപ്രകാരം രജസ്തമോഗുണകാൎയ്യങ്ങൾക്കും പ്രാബല്യമുണ്ടാവുന്നു. അതുകൊണ്ടു ജീവന്നു സൎവദാ ദുഃഖലക്ഷണമായ സംസാരബന്ധം ഭവിക്കുന്നു.

"ഏതസ്യസംസൃതേൎഹേതുരദ്ധ്യാസോൎത്ഥിവിപൎയ്യയഃ
അദ്ധ്യാസമൂലമജ്ഞാനമാഹുരാവൃതിലക്ഷണം. "

ഇപ്രകാരമുള്ള സംസാരത്തിന്റെ ഹേതുവായതു വുപരീതഭ്രമമായ അദ്ധ്യാസമാകുന്നു. അദ്ധ്യാസത്തിന്നു ഹേതു ആവരണലക്ഷണമായ അജ്ഞാനവുമാകുന്നു.

"അജ്ഞാനസ്യനിവൃത്തിസ്തുജ്ഞാനേനൈവനകൎമ്മണാ
അവിരോധിതയാകൎമ്മനൈവാജ്ഞാനസ്യബാധകം"

അജ്ഞാനത്തിന്റെ നിവൃത്തിയാവട്ടെ ജ്ഞാനത്താൽ മാത്രമേ സിദ്ധിക്കയുള്ളു. കൎമ്മത്താൽ ഒരിക്കലും സിദ്ധിക്കുകയില്ല. അതെന്തുകൊണ്ടെന്നാൽ അജ്ഞാനത്തിന്നു കൎമ്മം വിരോധിയല്ലായ്കയാൽ അജ്ഞാനത്തെ നശിപ്പിക്കുന്നതായി വരുന്നതല്ല.

"കൎമണാജായതേജന്തുഃകൎമണൈവപ്രലീയതേ
കൎമണഃകാര്യമേവൈഷാജന്മമൃത്യുപരമ്പരാ. "












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sarvavedhandha_sidhandha_sarasamgraham_1920.pdf/72&oldid=207703" എന്ന താളിൽനിന്ന് ശേഖരിച്ചത്