ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൬൮
സൎവ്വവേദാന്തസിദ്ധാന്തസാരസംഗ്രഹം

ജീവികൾ ജനിക്കുന്നതുകൎമത്താലാകുന്നു. മരിക്കുന്നതും കൎമത്താൽതന്നെ. ജനനമരണപരമ്പരയായ ഈ സംസാരകൎമത്തിന്റെ കാൎയ്യംതന്നെയാകുന്നു. കൎമത്തിന്റെ വിലക്ഷണമായ ജ്ഞാനം കൎമത്താൽ സിദ്ധിക്കുകയില്ല. കൎമം അജ്ഞാനത്തിന്റെ കാൎയ്യമായതുകണ്ട് കൎമത്താൽ അജ്ഞാനം വൎദ്ധിക്കുകയല്ലാതെ ഒരിക്കലും നിവൃത്തിക്കുകയില്ല. ഒരു പദാൎത്ഥം ഏതൊന്നിൽ വൎദ്ധിച്ചുവരുന്നുവോ അതിനാൽ പദാൎത്ഥത്തിന്നു നാശം ഭവിക്കുകയില്ല. അതുകൊണ്ടു കൎമ്മം അജ്ഞാനത്തിന്നു സഹായമായിരിക്കുന്നതല്ലാതെ വിരോധമായി വരികയില്ല. സകല കൎമ്മങ്ങളും അജ്ഞാനത്തിന്ന് ഒരിക്കലും വിരോദികളല്ല. കൎമ്മത്താൽ അജ്ഞാനനാശത്തെ കല്പിക്കുവാൻ ആരും സമൎത്ഥന്മാരായി വരുന്നതുമല്ല. അതു കൊണ്ടു അജ്ഞാനനിവൃത്തി കൎമ്മം കൊണ്ട് ഒരു കാലത്തും സിദ്ധിക്കയില്ല. അതു ജ്ഞാനത്താൽ മാത്രമേ സാധിക്കുകയുള്ളു. ഭിന്നപ്രകൃതികളായ ജ്ഞാനത്തിന്നു അജ്ഞാനത്തിന്നും തമ്മിൽ വിരോധം യുക്തമാകുന്നു. ഇരുട്ടിന്നും വെളിച്ചത്തിന്നും അന്യോന്യവിരോധമുള്ളതുപോലെ ജ്ഞാനത്തിന്നും അജ്ഞാനത്തിന്നും പരസ്പരവിരോധം പ്രത്യക്ഷമായി കാണുന്നു. ജ്ഞാനംകൊണ്ടല്ലാതെ അജ്ഞാനനാശം മറ്റൊന്നുകൊണ്ടും സിദ്ധിക്കയില്ല. അതിനാൽ വിദ്വാനായവൻ അജ്ഞാനത്തെ നശിപ്പിക്കുവാനായി ജ്ഞാനത്തെ അവശ്യം സമ്പാദിക്കേണ്ടതാകുന്നു. ജ്ഞാനം ആത്മാനാത്മാവിവേകത്താലല്ലാതെ മറ്റൊന്നിനാലും സിദ്ധിക്കയില്ല. ആത്മാവിന്നതെന്നും അനാത്മാവിന്നതെന്നും യുക്തികൊണ്ടു വിവേചനം ചെയ്യേണ്ടതാകുന്നു. ആ വിവേചനത്താൽ അനാത്മകങ്ങളിൽ ആത്മബുദ്ധി നശിച്ചുപോകുന്നതാകുന്നു. ഇങ്ങിനെയുള്ള ആത്മാനാത്മാവിവേകമുണ്ടാവാനായി ഈ വിവാദത്തെ നിരൂപിക്കുന്നു. ഇതുകൊണ്ട് ആത്മാനാത്മതത്വം വെളിപ്പെടുന്നതാകുന്നു. വേദാന്തതത്വത്തെ അറിയാത്തവരായും വിദ്വാന്മാരെന്നു












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sarvavedhandha_sidhandha_sarasamgraham_1920.pdf/73&oldid=207706" എന്ന താളിൽനിന്ന് ശേഖരിച്ചത്