ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൭൦
സൎവ്വവേദാന്തസിദ്ധാന്തസാരസംഗ്രഹം

റഞ്ഞിട്ടുള്ളു. അതുമുഖ്യവചനമാവുന്നതല്ല. അതുമല്ല ഞാൻ എന്നു പറയുന്ന വാക്കിന്റെ ലക്ഷ്യമായ അൎത്ഥം ദേഹമാത്രമാണ്. മറ്റൊന്നുമല്ല (ചാൎവ്വാകമതം തുടങ്ങുന്നു) ദേഹമാകുന്നു ഞാൻ എന്നുള്ള നിശ്ചയം സകല ജനങ്ങൾക്കും പ്രത്യക്ഷസിദ്ധവുമാകുന്നു. ഈ പുരുഷൻ അന്നരസമയനാകുന്നു എന്നു വേദം പറയുന്നതിനേയും ദേഹത്തിന്നാണ് പുരുഷത്വം കല്പിച്ചിരിക്കുന്നത്. അതുകൊണ്ടു ദേഹമാണ് ആത്മാവു. പുത്രൻ ആത്മാവായി വരില്ല. എന്നിങ്ങനെ പറയുന്ന ചാൎവ്വാകമതത്തേയും കേട്ടു സഹിപ്പാൻ കഴിയാതെ മറ്റൊരു മതക്കാർ (ചാൎവ്വാകമത ഏകദേശീയൻ, ഇന്ദ്രിയാത്മവാദി) പറയുന്നു. ദേഹം ആത്മാവാകുന്നതെങ്ങിനെ? അതിനു യാതൊരു സ്വാതന്ത്ര്യവുമില്ലല്ലോ. അചേതനവുമാണ്. ഇന്ദ്രിയങ്ങൽ ഇളകുമ്പേൾ ഇളകുന്നതല്ലാതെ സ്വതേ ചേഷ്ടിപ്പാൻ അതിന്നു കഴിയുകയില്ല. ഗൃഹസ്ഥന്മാൎക്കു വീട് ആശ്രയമായിരിക്കുന്നതുപോലെ ദേഹം ചക്ഷസ്സു മുതലായ അവസ്ഥകളോടുകൂടിയതുമാകുന്നു. അതു മാത്രമല്ല ശുക്ലശോണിതസംഭവമായതുകൊണ്ടു ദേഹത്തിന്ന് ആത്മത്വം ഒരിക്കലും സംഭവിപ്പാൻ പാടുളളതല്ല. ഞാൻ കുരുടൻ, ഞാൻ ചെകിടൻ, ഞാൻ ഊമ എന്നുള്ള അനുഭവങ്ങളാൽ ഇന്ദ്രിയാൎത്ഥങ്ങളെ അറിവാനുള്ള ശക്തി ഇന്ദ്രിയങ്ങൾക്കാണല്ലോ. അതിനാൽ ആത്മാവാകുന്നത് ഇന്ദ്രിയങ്ങളാവുന്നു. ഇന്ദ്രിയങ്ങളാണ് ആത്മാവാകുന്നതെന്നു ഉപനിഷത്തുക്കളാലും പ്രതിപാദിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ട് ഇന്ദ്രിയങ്ങൾക്കാകുന്നു ആത്മതത്വം യുക്തമായിരിക്കുന്നത്. ഇങ്ങിനെ ഉറപ്പായി പറയുന്ന വാദത്തെ കേട്ടു സഹിപ്പാൻ കഴിയാതെ മറ്റൊരു മതക്കാരൻ (പ്രണാത്മവാദി) പറയുന്നു. ഇന്ദ്രിയങ്ങൾ എങ്ങിനെ ആത്മാവും? ഒന്നിനാൽ പ്രവൎത്തിപ്പിക്കുന്ന കോടാലിയെപ്പോലെ അവയ്ക്കു വല്ല ചൈതന്യമുണ്ടോ? ഒരു കോടാലിക്ക് എ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sarvavedhandha_sidhandha_sarasamgraham_1920.pdf/75&oldid=207718" എന്ന താളിൽനിന്ന് ശേഖരിച്ചത്