ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൭൨
സൎവ്വവേദാന്തസിദ്ധാന്തസാരസംഗ്രഹം

പോലെ ബുദ്ധിയാൽ പ്രേരിതമായ മനസ്സു പ്രവൎത്തിക്കുന്നു. കൎത്താവില്ലാതെ കാരണം തന്നെ ഒന്നും പ്രവൎത്തിക്കുകയില്ല. കാരണത്തിന്റെ കൎത്താവാരോ ആ കൎത്താവിന്നാകുന്നു ആത്മത്വം യുക്തമാകുന്നത്. ആത്മാവു സ്വതന്ത്രനായും ആരാലും പ്രേരിതല്ലാതേയും ഇരിക്കേണ്ടതാണ്. ഞാൻ കൎത്താവാകുന്നു, ഞാൻ ഭോക്താവാകുന്നു, എന്ന അനുഭവത്താലും ബുദ്ധി തന്നെയാകുന്നു ആത്മാവാകുന്നത്. അഹങ്കാരം ബുദ്ധിധൎമ്മമാണല്ലൊ. ആത്മാവു വിജ്ഞാനമയനാകുന്നുവെന്നും വിജ്ഞാനമാകുന്നു സകല കൎമങ്ങളേയും ചെയ്യുന്നതെന്നും ബുദ്ധിക്കുള്ള കൎത്തൃത്വം മുഖ്യമായ ശ്രൂതി പ്രതിപാദിക്കുന്നു. അതിനാൽ ബുദ്ധിക്കു തന്നെയാകുന്നു ആത്മത്വം യോജിക്കുന്നത്. എന്നിങ്ങനെയുള്ള ബുദ്ധമദനിശ്ചയത്തെക്കേട്ട് പ്രഭാകരനും താൎക്കിനും ദ്വേഷ്യത്തോടെ പറയുന്നു. ബുദ്ധി ആത്മാവാകുന്നതെങ്ങിനെ?ബുദ്ധി അജ്ഞാനകാൎയ്യമാണ്. അതു ക്ഷണം ഉണ്ടാക്കി നശിക്കുന്നു. അതുകൊണ്ടു ബുദ്ധിക്ക് ആത്മത്വം യുദ്ധമല്ല. ബുദ്ധി മുതലായ എല്ലാറ്റിനും അജ്ഞാനത്തിൽ ലയം കാണുന്നതുകൊണ്ടും ആബാലവൃദ്ധം സകലൎക്കും ഞാൻ അജ്ഞാനിയാകുന്നു എന്നുള്ള അനുഭവം കാണുന്നതുകൊണ്ടും അജ്ഞാനമാകുന്നു ആത്മാവ്, ബുദ്ധിയല്ല. വിജ്ഞാനമയനെ ഒഴിച്ച് ആനന്ദമയൻ വേറെയാകുന്നു. ആനന്ദമയനാകുന്നു ആത്മാവെന്നു വേദവാക്യവുമുണ്ട്. ദുഃഖചിഹ്നമില്ലാതിരിക്കുന്നതാകുന്നു ആനന്ദമയത്വം. സുഷുപ്തിയിൽ ബുദ്ധി മുതലായ സൎവ്വവും അജ്ഞാനത്തിൽ ലയിക്കുന്നരുകൊണ്ടു ദുഃഖം കാണുന്നില്ല. ദുഃഖമുള്ളവൎക്കുകൂടി സുഷുപ്തിയിൽ സുഖമുണ്ടാവുന്നു. ഞാൻ ഒന്നം അറിഞ്ഞില്ല, സുഖമായുറങ്ങി എന്നുള്ള അനുഭവം കാണുന്നു. അതുകൊണ്ട് ആത്മത്വം അജ്ഞാനത്തിന്നാകുന്നു യുക്തം, ബുദ്ധിക്കല്ല. ഇങ്ങിനെയുള്ള മതത്തെ ഭാട്ടന്മാർ അവരുടെ യുക്തികൊണ്ടു ദുഷിക്കുന്നു. അജ്ഞാനം ആത്മാവാകുന്നതെങ്ങി












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sarvavedhandha_sidhandha_sarasamgraham_1920.pdf/77&oldid=207716" എന്ന താളിൽനിന്ന് ശേഖരിച്ചത്