ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൭൪
സൎവ്വവേദാന്തസിദ്ധാന്തസാരസംഗ്രഹം

ളാണു വിദ്വാന്മാരെന്നു നടിച്ചുകൊണ്ടു അവരുടെ മതത്തിന്നനുസരിച്ച് അല്പാല്പം ശ്രുതിയുക്തികളെ ഗ്രഹിച്ച് നിശ്ചയിച്ചിരിക്കുന്ന മതങ്ങളെ വിദ്വാന്മാർ ശ്രുതിയുക്ത്യനുഭവങ്ങളെക്കൊണ്ടു ഖണ്ഡിക്കപ്പെട്ടവയാകുന്നു. അതുകൊണ്ടു പുത്രൻ മുതൽ ശൂന്യംവരെയുള്ള അനാത്മത്വം നല്ലവണ്ണം തെളിവായിരിക്കുന്നു. മറ്റരു പ്രമാണത്താൽ ബാധിക്കപ്പെട്ട പ്രമാണത്തെ മഹാന്മാർ അംഗീകരിക്കാറില്ല. പുത്രൻ മുതൽ ശൂന്യംവരെയുളള ആത്മത്വവും ഓരോ പ്രമാണങ്ങളിൽ നിരാകരിക്കപ്പെട്ടതുകൊണ്ടു അവയെല്ലാം അനാത്മകമാണെന്നു നല്ലവണ്ണം ഗ്രഹിച്ചുകൊള്ളുക.

ശിഷ്യൻ:__ഹേ ഗുരോ, സുഷുപ്തിസമയത്തിൽ ദേഹന്ദ്രിയാദിസകലവും ലയിച്ചിരിക്കുമ്പോൾ ശൂന്യമല്ലാതെ മറ്റൊന്നും അനുഭവപ്പെടുന്നില്ല. ആ ശൂന്യം അനാത്മാവാണെങ്കിൽ ആത്മാവെന്നു പറയുന്നു യാതൊരു പദാൎത്ഥവും അനുഭവപ്പെട്ടു കാണുന്നില്ലല്ലോ. സുഷുപ്തിയിൽ ആത്മാവുണ്ടെങ്കിൽ അനുഭവപ്പെട്ടുകാണാത്തതെന്തുകൊണ്ടാണ്? സുഷുപ്തിയിൽ ആത്മാവുണ്ടെന്നുള്ളതിനു എന്തു പ്രമാണം? ആ ആത്മാവിന്റെ ലക്ഷണമെന്താണ്? അഹങ്കാരാദികളായ മറ്റുള്ളവയെല്ലാം ബാധിക്കപ്പെട്ടിരിക്കെ ആത്മാവു മാത്രം ബാധിക്കപ്പെടാത്തതെന്തുകൊണ്ടാണ്? ഇങ്ങിനെ ഹൃദയഗ്രന്ഥിലക്ഷണമായ സംശയത്തെ യുക്തിയാകുന്ന വാൾകൊണ്ടു ഛേദിച്ചു എന്നെ രക്ഷിക്കണെ.

ഗുരു:__അല്ലയോ ശിഷ്യാ, ഈ ചോദ്യം അത്യന്തം സൂക്ഷ്മതരമായിരിക്കുന്നു. സൂക്ഷമബുദ്ധികളിൽ മാത്രമേ സൂക്ഷ്മാൎത്ഥ നോട്ടമുണ്ടാവുകയുള്ളു. നീ ചോദിച്ച ശങ്കകൾക്കെല്ലാം സമാധാനം പറഞ്ഞുതരാം അതു ഏറ്റവും രഹസ്യമാണ്. സൂക്ഷ്മമാണ്. മുമുക്ഷുക്കൾക്കു മുഖ്യമായി അറിയേണ്ടതുമാണ്. കാൎയ്യരൂപങ്ങളായ ബുദ്ധി മുതലായവയെല്ലാം കാരണമായ സുഷുപ്തി അജ്ഞാനത്തിൽ ലയിക്കുന്നു. അ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sarvavedhandha_sidhandha_sarasamgraham_1920.pdf/79&oldid=207723" എന്ന താളിൽനിന്ന് ശേഖരിച്ചത്