ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
സൎവ്വവേദാന്തസിദ്ധാന്തസാരസംഗ്രഹം
൭൫

തു വടവൃക്ഷം അതിന്റെ ബീജത്തിനുലള്ളിൽ ആരും കാണാതെ ഒതുങ്ങിയിരിക്കുന്നതുപോലെ സ്വസ്വരൂപത്തോടുകൂടെ വികാരമല്ലാത്ത വിധത്തിൽ ഒതുങ്ങിയിരിക്കയാണ്. ശൂന്യമായിപ്പോവുകയില്ല. വടവൃക്ഷം ചില ദിക്കിൽ മുളയായും ചിലേടത്തു വിത്തായും ഇരിക്കുന്നതുപോലെ ആത്മാവ് സുഷുപ്തിയിൽ വിഹാരരഹിതനായിരിക്കുന്നതുകൊണ്ടാണ് അവ്യകൃതനെന്നു വേദത്താൽ പറയപ്പെട്ടത്ത്. ഇപ്രകാരമുള്ള വേദനിശ്ചയത്തെ അറിയാത്തവരായ മൂഢന്മാർ ജഗത്തിനെ കാണാതിരിക്കുന്ന അവസ്ഥയെ ശൂന്യമെന്നു പറയുന്നു. അസത്തിൽ നിന്നു സത്തുണ്ടാവുന്നത് ഒരേടത്തും കേട്ടിട്ടില്ല കണ്ടിട്ടുമില്ല. മനുഷ്യരുടെ കൊമ്പിൽ നിന്നു എന്തെങ്കിലും ഉത്ഭവിക്കുമോ? ആകാശപുഷ്പത്തിൽനിന്നു എന്തെങ്കിലും ഉണ്ടാകുമോ? ഉണ്ടാവുമെങ്കിൽ അസത്തിൽ നിന്നു സത്തും ഉണ്ടാവും. മണ്ണില്ലാതെ കുടം ഉണ്ടാവട്ടെ. അതും ഒരിടത്തും കാണുന്നില്ല. സത്തായിരിക്കുന്ന മണുന്നെയാണ് കുടത്തീന്നു ഏകരൂപമായ കാരണമായി കാണുന്നത്. കാരണത്തിനുള്ള സ്വഭാവമെ കാര്യത്തീന്നും ഉണ്ടാവുകയുള്ളു. അതല്ലങ്കിൽ കാര്യകാരണലക്ഷണത്തീന്നു വീപരീതം സംഭവിക്കും സത്തിൽ നിന്നു അസത്തുണ്ടായെന്നുള്ളത് സൎവ്വലോക സമ്മതവും, സൎവ്വശാസ്ത്രസമ്മതവുമായ ഒരു പരമാൎഥമാക്കുന്നു. അസത്തിൽ നിന്നു സത്തുണ്ടാവുന്നതെങ്ങിനെ എന്നു ശങ്കിച്ചുകൊണ്ടു വദവും അതിനെ നിഷേദിക്കുന്നു. അതുകൊണ്ട് അ സത്തിൽനിന്നു സത്തുണ്ടാവുന്ന കാര്യം യോജിപ്പുള്ളതല്ല മിഥ്യതന്നെ. അല്ലയോ ഭ്രാന്തശിരോമണിയായ മൂഢാ, പ്രജ്ഞനായ ആത്മാവ് അവ്യക്തശബ്ദത്തോടുകൂടി ജാഗ്രതയായിരിക്കുമ്പോൾ ശൂന്യാവസ്ഥ എ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sarvavedhandha_sidhandha_sarasamgraham_1920.pdf/80&oldid=207741" എന്ന താളിൽനിന്ന് ശേഖരിച്ചത്