ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
സൎവ്വവേദാന്തസിദ്ധാന്തസാരസംഗ്രഹം
൭൭

കുന്നു ആത്മാവ്. ആ ആത്മാവിനെ മറ്റാരാൽ അറിയാൻ കഴിയും? സൎവ്വവസ്തുക്കളേയും ദഹിക്കുന്നതാകുന്ന അഗ്നി. ആ അഗ്നിയെ ദഹിപ്പിക്കുവാൻ മറ്റൊരു പദാൎത്ഥമില്ലാതിരിക്കുന്നതുപോലെ സകലത്തേയും അറിയുന്നത് ആത്മാവാകുന്നു. ആ ആത്മാവിനെ അറിവാൻ മറ്റാരേയും കാണുന്നില്ല. അനുഭവരൂപമായി സ്വയം പ്രകാശനായിരിക്കുന്ന ആത്മാവു താനായിരിക്കെ തന്നെ കൂടാതെ അറിയുന്നതിന്നു വേറെ ഒരു അറിവില്ലാത്തതിനാൽ തന്നാൽതന്നെ ആത്മാവിനെ അറിയേണ്ടതാകുന്നു. മറ്റുള്ളവയെ അറിയേണ്ടുന്ന ബുദ്ധി മുതലായതെല്ലാം സുഷുപ്തിയിൽ ലയിക്കുകയാൽ ആത്മാവു താൻതന്നെ ഒന്നും കാണാൻ കഴിയാതേയും കേൾകാൻ കഴിയാതേയും ഇരിക്കുന്നു. ഈ സുഷുപ്തിരൂപമായ അന്ധകാരത്തീന്നു താൻതന്നെ സാക്ഷിയായി ഭവിച്ച് നിൎവിക്കാരനായി സുഖമായിരിക്കുന്നു. അതുകൊണ്ടു സുഷുപ്തിയിൽ ആത്മാവുണ്ടെന്നുള്ളതിന്നു പ്രമാണം ഉറക്കമുണൎന്നവൻ താൻ ഉറക്കത്തിലുണ്ടായ അവസ്ഥയെ അറിയുന്നതുതന്നെ. ഞാൻ സുഖമായുറങ്ങി, ഒന്നും അറഞ്ഞില്ല എന്നു പറയുന്ന അനുഭവം അത്മാവുണ്ടെന്നതിന്നു പ്രമാണമാകുന്നു. സുഷുപ്തി ആനന്ദമയമാണെന്നും അതിൽ മറ്റൊരു വസ്തുവില്ലെന്നും സുഷുപ്തിയി അനുഭവിച്ച അവസ്ഥയെ ഉറക്കമുണൎന്ന വൻ ഓൎമ്മവച്ചു പറയുന്നു. അവനവൻ അനുഭവിച്ച അവസ്ഥയെ മാത്രമേ അവനവന്ന് ഓൎമ്മവെക്കുവാനോ പറയുവാനോ കഴിയുകയുള്ളു അതല്ലാതെ മറ്റോരുത്തൻ അനുഭവിച്ച അവസ്ഥയെ സ്മരിപ്പാനോ പറവാനോ കഴിയുന്നതല്ല. മുമ്പുണ്ടായ സ്മരണയാകുന്നു പിന്നെയുമുണ്ടാകുന്നത്. ഈ ആദ്യം ഒരസസ്ഥ അനുഭവിച്ചിട്ടിലെങ്കിൽ പിന്നെ അതിന്റെ സ്മരണ ഉണ്ടാവില്ലെന്നുള്ള യുക്തിയും ആത്മാവുണ്ടെന്നുള്ളതിന്നുവ പ്രമാണമാകുന്നു. ആത്മാവിന്നു സ്വപ്നമില്ലാതെയും യാതോരു കാൎയ്യമില്ലാതെയും ഇരിക്കുന്ന അവസ്ഥയാകുന്നു സുഷു












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sarvavedhandha_sidhandha_sarasamgraham_1920.pdf/82&oldid=207746" എന്ന താളിൽനിന്ന് ശേഖരിച്ചത്