ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൭൮
സൎവ്വവേദാന്തസിദ്ധാന്തസാരസംഗ്രഹം

പ്തി. ആ സുഷുപ്തിയിൽ ആത്മാവു നിൎവിക്കാരനായിരിക്കുന്നുവെന്നു വേദം പറയുന്നതും പ്രമാണ്ക്കേണ്ടതാകുന്നു. സുഷുപ്തിയിൽ യാതൊരാഗ്രഹമില്ലാതേയുംഒരു സ്വപ്നവും കാണാതേയുമിരുന്നു. എന്നുള്ള അനുഭവം സുഷുപ്തിയിൽ ആത്മാവില്ലെങ്കിൽ എങ്ങിനെ സംഭവിക്കുന്നു? ഇങ്ങിനെയുള്ള പ്രമാണങ്ങളാൽ സുഷുപ്തിയിൽ ആത്മാവു സാക്ഷിയായിരിക്കുന്നുണ്ടെന്ന് അനുഭവപ്പെടുന്നു. ഈ ആത്മാവു കേവലസ്വരൂപവും ശുദ്ധവും സചിദാനന്ദലക്ഷണവുമാകുന്നു. പ്രത്യാഗാത്മാവിന്റെ സച്ചിദാനന്ദലക്ഷണമെന്തെന്നാൽ ഭൂതഭവിഷ്യദ്വൎത്തമാനങ്ങളായ മൂന്നു കാലങ്ങളിലും ജാഗ്രൽസ്വപ്നസുഷുപ്തികളായ മൂന്നവസ്തകളിലും നശിക്കാതിരിക്കുന്നതുകൊണ്ടു സദ്രുപത്വവും മൂന്നു കാലങ്ങളിലും പ്രജ്ഞാനഘനമായി ശുദ്ധചൈതന്യസ്വരൂപമായിരിക്കുന്നതുകൊണ്ടു ചിദ്രുപത്വവും അണ്ഡാനന്ദസ്വരൂപമായതുകൊണ്ട് ആനന്ദരൂപത്വലക്ഷണവും ആകുന്നു. എല്ലാവൎക്കും ജാഗ്രൽസ്വപ്നസുഷുപത്യവസ്ഥകളിൽ ഞാനെന്നുള്ള സത്ത ഉണ്ടാവുന്നതുകൊണ്ടു മൂന്നുകാലങ്ങളിലും ആത്മാവു സത്തായിരിക്കുന്നു. ആത്മാവു സൎവ്വകാലത്തിലുമുണ്ടെന്നുള്ള അടയാളം അഭിന്നമായി കാണുന്നു. ഒരു കാലത്തും ആത്മാവില്ലാതിരിക്കുന്നില്ല. അതുകൊണ്ട് ആത്മാവിന്നു നിത്യത്വം പറയപ്പെട്ടിരിക്കുന്നു. വന്നും പോയുമിരിക്കുന്ന ബാല്യയൗവനാദ്യവസ്ഥകളിൽ ജാഗ്രൽസ്വപ്നാദ്യവസ്ഥകളിലും ദുഷ്ടവും ശിഷ്ടവുമായ മറ്റുള്ള സകല ബുദ്ധി വൃത്തികളിലും ആത്മാവിന്റെ സത്ത എപ്പോഴും ഇടവിടാതെയിരിക്കുന്നു. ഗംഗജലത്തിൽനിന്നുണ്ടാവുന്ന തിരമാലകളിലെല്ലാം ഗംഗാജലം ഇടവിടാതിരിക്കുന്നതുപൊലെ ആത്മാവു സകല വസ്തുകളിലും ഏകരൂപമായ സാക്ഷിയായി സ്ഥിരപ്പെട്ടിരിക്കുന്നു. അഹങ്കാരാദിവൃത്തികൾ ക്ഷണന്തോറം ഒന്നിൽ നിന്നു മറ്റൊന്നിൽ പരിണമിക്കുന്നതുകൊണ്ടു വികാരമുള്ളവയും ഭിന്നപ്രകൃതികളുമാകുന്നു. സദ്രുപനായ ആത്മാവു












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sarvavedhandha_sidhandha_sarasamgraham_1920.pdf/83&oldid=207748" എന്ന താളിൽനിന്ന് ശേഖരിച്ചത്