ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
സൎവ്വവേദാന്തസിദ്ധാന്തസാരസംഗ്രഹം
൭൯

നിഷ്കളങ്കനായതുകൊണ്ടു യാതൊരു വികാരവുമില്ല, പിരിണാമവുമില്ല, നിത്യസ്വരൂപനാകുന്നു. ഏതൊരു സ്വപ്നം ഞാൻ കണ്ടുവോ ആ ഞാൻ തന്നെയാണ് സുഖമായുറങ്ങിയതും ഉറക്കമുണൎന്നതും. ഈ അവസ്ഥാത്രയത്തിലും ആത്മാവ് സത്താമാത്രനായിരിയ്ക്കുന്നതുകൊണ്ടു സദ്രൂപനാണെന്നുള്ളതിൽ സംശയമില്ല. വേദത്തിൽ പറയപ്പെട്ട പതിനാറു കലകൾ ചിതാഭാസന്നാകുന്നു. ആത്മാവിന്നല്ല ആതമാവ് നിഷ്കളങ്കനായതുകൊണ്ടു ലയമില്ല. ലയമില്ലാത്തതുകൊണ്ടു ആത്മാവ് നിത്യനെന്നറിയുക. ജഡമായ പ്രപഞ്ചത്തെ പ്രകാശിപ്പിയ്ക്കുന്ന സൂൎയ്യൻ ജഡമല്ല, പ്രകാശാത്മകൻ തന്നെ. അതുപോലെ ജഡങ്ങളായ ബുദ്ധി മുതലായവയെ പ്രകാശിപ്പിക്കുന്ന ആത്മാവ് ചിദ്രൂപനാകുന്നു. ജഡപദാൎത്ഥങ്ങളെ പ്രകാശിപ്പിക്കുന്നത് സൂൎയ്യപ്രഭയാലാകുന്നു. അതല്ലാതെ ജഡപദാൎത്ഥങ്ങൾക്കു സ്വതേ പ്രകാശമുണ്ടാവുന്നതല്ല. അതുപോലെ ബുദ്ധീന്ദ്രിയാദികൾക്കും സ്വയംപ്രകാശമില്ല. ചിദ്രൂപനായ ആത്മാവിന്റെ പ്രകാശത്താലാകുന്നു അവയെല്ലാം പ്രകാശിയ്ക്കുന്നത്. അതുകൊണ്ടു ആത്മാവു ചിന്മയസ്വരൂപനാകുന്നു. വേദസമ്മതവും ഇതുതന്നെയാണ്. സൂൎയ്യൻ തന്നെ പ്രകാശിപ്പിക്കുവാനോ അന്യവസ്തുക്കളെ പ്രകാശിപ്പിക്കുവാനോ മറ്റൊരു പ്രകാശത്തെ അപേക്ഷിക്കാറില്ല. അപ്രകാരം തന്നെ ചിന്മയനായ ആത്മാവും തന്നെ പ്രകാശിപ്പിക്കുവാനോ മറ്റൊരു പ്രകാശത്തെ അപേക്ഷിക്കുന്നില്ല: അന്യപ്രകാശത്തെ അണുമാത്രമെങ്കിലും അപേക്ഷിക്കാതെ ആത്മപ്രകാശത്താൽ സകലവസ്തുക്കളേയും പ്രകാശിപ്പിച്ചുകൊണ്ടു ചിന്മയനായ ആത്മാവു സ്വയം ജ്യോതിഃസ്വരൂപനായി വിളങ്ങുന്നു. ആ ആത്മാവിനെ ചന്ദ്രനോ, സൂൎയ്യനോ, അല്പമെങ്കിലും പ്രകാശിപ്പിക്കുന്നില്ല. പ്രകാശസ്വരൂപികളായ സൂൎയ്യചന്ദ്രാദികളെല്ലാം ചിന്മയപ്രകാശത്താലാകുന്നു പ്രകാശിക്കുന്നത്. അതുകൊണ്ടു സൎവ്വാവസ്ഥ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sarvavedhandha_sidhandha_sarasamgraham_1920.pdf/84&oldid=207749" എന്ന താളിൽനിന്ന് ശേഖരിച്ചത്