ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൭൪
സൎവ്വവേദാന്തസിദ്ധാന്തസാരസംഗ്രഹം

കളിലും ഒരുപോലെ വിളങ്ങുന്ന ആത്മാവു ചിദ്രൂപനാകുന്നുവെന്നറിയുക. ആത്മാവു സുഖസ്വരൂപനായതുകൊണ്ടു തന്റെ ലക്ഷണം ആനന്ദമാകുന്നു. സൎവോൽകൃഷ്ടമായ പ്രേമാസ്പദത്വം നിമിത്തമാകുന്നു ആത്മാവിനു സുഖസ്വരൂപത്വം സിദ്ധിച്ചത്. സകല ജീവികൾക്കും സുഖഹേതുക്കളായ വസ്തുക്കളിൽ ഉള്ള പ്രേമത്തിന്ന് അവധിയുണ്ട്. ആത്മാവിലുള്ള പ്രീതിക്കാവട്ടെ ഒരിക്കലും അവധിയില്ലാത്തതാകുന്നു. ഇന്ദ്രിയങ്ങളെല്ലാം ക്ഷീണിച്ചാലും ദേഹം ജീൎണ്ണമായാലും പ്രാണപ്രയാണം സമീപിച്ചാലും ജീവികൾ ജീവിച്ചിരിപ്പാൻ തന്നെയാണ് പിന്നെയും ആഗ്രഹിക്കുന്നത്. അതുകൊണ്ടു സകല ശരീരികൾക്കും പരമപ്രേമാസ്പദം ആത്മാവുതന്നെയാകുന്നു. ആത്മാവിന്റെ പ്രീതിക്കുവേണ്ടി മാത്രമാകുന്നു മറ്റു വസ്തുക്കളിൽ പ്രീതിയുണ്ടാവുന്നത്. പുത്രാദികളെക്കാളും ധനത്തെക്കാളും പ്രിയതരമായത് ആത്മാവാകുന്നു. എന്നുവേണ്ട ദേഹേന്ദ്രിയാദി സകല വസ്തുക്കളെക്കാളും പ്രിയതരമായത് ആത്മാവാകുന്നു. ആപത്തിലും സമ്പത്തിലും ഒരുപോലെ പ്രിയമായ വസ്തു എപ്പോഴും പ്രിയമായിരിക്കുന്നതല്ലാതെ ഒരിക്കലും അപ്രിയമാവുന്നതല്ല. സകല ജീവികൾക്കും ആത്മാവാണല്ലോ പ്രിയതരവസ്തു. ആത്മാൎത്ഥമായിട്ടാണു പുത്രമിത്രകളത്രാദികളും ധനധാന്യാദികളും ഗൃഹാദിസകല പദാൎത്ഥങ്ങളും. വ്യാപാരം, കൃഷി, പശുപരിപാലനം, രാജസേവ, ഔഷധപ്രയോഗം മുതലായ സകല പ്രവൎത്തികളും ആത്മാവിനുവേണ്ടിയാകുന്നു. പ്രവൃത്തിയാവട്ടെ, നിവൃത്തിയാവട്ടെ എല്ലാം ആത്മസുഖത്തിന്നുവേണ്ടിയാകുന്നു ചെയ്യുന്നത്. മറ്റൊരുത്തൎക്കും വേണ്ടി ചെയ്യുകയല്ല. അതുകൊണ്ട് ആത്മാവു പരമാനന്ദവസ്തുവാകുന്നു. ഈ ആത്മാവല്ലാതെ വേറെ ഒരു സുഖവസ്തു ഉണ്ടെന്നു വിചാരിക്കുന്നവൻ പരമദുഃഖത്തെയാണനുഭവിക്കുക.
ശിഷ്യൻ:__ ഹേ, ഗുരോ, ഞാൻ ഇനി വേറെ ഒന്നു ചോദി












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sarvavedhandha_sidhandha_sarasamgraham_1920.pdf/85&oldid=207750" എന്ന താളിൽനിന്ന് ശേഖരിച്ചത്