ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
സർവ്വേദാന്തസിദ്ധാന്തസാരസംഗ്രഹം

ഗു:_ബ്രഹ്മത്തിൽനിന്നാകുന്നു ആകാശാദി പഞ്ചഭ്രതജഗത്തു

 ണ്ടായതെന്നു യജുർവ്വേദോപനിഷത്തി വരുണൻ ഭൃഗവി

 നോടു പറഞ്ഞിരിക്കുന്നു. അതിനാൽ ദേഹാദിപ്രപഞ്ച

 ങ്ങൾ ബ്രഹ്മത്തിന്റെ- കാര്യമായതുകൊണ്ട് അനിത്യ

 മാണെന്നുള്ളതിന്നു സംശയം ലേശമില്ല. അതുകൂടാതെ സക

 ല ജഗത്തും സാവയവമായിരിക്കുന്നതിനാൽ അനിത്യമാ

 ണെന്നു കാര്യകാരണങ്ങളെ അറിയുന്ന എല്ലാവർക്കും അ

 നുഭവമുള്ളതുകൊണ്ടു സാവയവത്വമുള്ള വൈകുണ്ഠാദിലോ

 കങ്ങൾ നിത്യമാണെന്നു വിചാരിച്ചിരിക്കുന്നതു ബുദ്ധിഭ്രമ

 മെന്നല്ലാതെ മറ്റൊന്നുമല്ല. അതുകൊണ്ടു നിത്യത്തേയും

 അനിത്യത്തേയും ശ്രുതികൊണ്ടും യുക്തികൊണ്ടും വിവേ

 ചനം ചെയ്ത് അറിയുന്നതുതന്നെയാണ് നിത്യാനിത്യവസ്തു

 വിവേകം എന്നു പറയപ്പെടുന്നത്.

ശി:_രണ്ടാംസാധനമായ വൈരാഗ്യമെന്നാലോ?


ഗു:_ഇഹലോകപരലോകങ്ങളിൽ ഉള്ള സുഖഭോകങ്ങൾ

 അനിത്യമായതുകൊണ്ട് അവകളിൽ തുച്ഛബുദ്ധിയാൽ

 അവയെ വെറുക്കുന്നതുതന്നെ ഇഹാമുത്രാർത്ഥഫലഭോഗവി

 രാഗം എന്നു പറയപ്പെടുന്നത്. നിത്യാനിത്യവസ്തുവിവേകം

 സിദ്ധിച്ചവർക്കു പുഷ്പം ചന്ദനം സ്രീ മുതലായ സകല സു

 ഖസാധനങ്ങളിലും ഉടനെ വൈരാഗ്യമുണ്ടാവുമെന്നറി

 യേണ്ടതാണ്.

ശി:_അതെങ്ങിനെയാണ്?

ഗു:_

 "കാകസ്യവിഷ്ഠാവദസഹ്യബൂദ്ധി-

     ർഭോഗേഷുസാതീവ്രവിരക്തിരിഷ്യതേ

     വിരക്തിതീവ്രത്വനിദാനമാഹു-

     ർഭോഗ്യേഷുദോഷേക്ഷണമേവസന്തഃ"

 കാകപുരീഷത്തിൽ എല്ലാവർക്കും വിരക്തിയുണ്ടാവു

 ന്നതെങ്ങിനെയോ അതുപ്രകാരം സകല സുഖഭോഗവസ്തുവി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sarvavedhandha_sidhandha_sarasamgraham_1920.pdf/9&oldid=207101" എന്ന താളിൽനിന്ന് ശേഖരിച്ചത്