ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
സൎവ്വവേദാന്തസിദ്ധാന്തസാരസംഗ്രഹം
൮൫

രൂപമാകുന്നു, മറ്റോന്നുമല്ല. ആക്മാവു നിൎഗ്ഗുണവസ്തുവായതുകൊണ്ടു ഗുണങ്ങളോന്നുമുണ്ടാവുന്നതല്ല. ആത്മാവിനെപ്പോലെ സത്യമായ മറ്റൊന്നുണ്ടെങ്കിൽ ആത്മാവിന്നു വിവൎത്തനം ഭവിക്കുമായിരുന്നു. അതില്ല പ്രപഞ്ചം മിഥ്യയായതുകൊണ്ടു അദ്വിതീയനായ പരമാത്മാവിന്നു വിവൎത്തനം ഒരിക്കലും സംഭവിക്കുന്നതല്ല ആത്മാവു കേവലനെന്നും നിൎഗ്ഗുണനെന്നും വേദവും പറയുന്നു. അതുകൊണ്ട് ആത്മാവിന്നു ഗുണം ഒരിക്കലും ഇല്ല. ഉഷ്ണവും പ്രകാശവും അഗ്നിയുടെസ്വഭാവമായിരിക്കുന്നതുപോലെ സച്ചിദാനന്ദങ്ങൾ ആത്മാവിന്റെ സ്വഭാവമാണെന്നാകുന്നു നിശ്ചയിച്ചിരുന്നത്. ഈ പരമാത്മാവിന്നു സജാതിയവിജാതിയലക്ഷണഭേദവുമില്ല. അദ്വൈതവസ്തുവായ പരമാത്മാവിൽ പ്രപഞ്ചത്തിന്നുള്ള വിജാതീയഭേദം അപവാദയുക്തിയാൽ കാണപ്പെടുന്നില്ല. അപവാദമെന്തെന്നാൽ രജ്ജസ്വരൂപത്തിൽ വിപരീതമായി തോന്നിയ സൎപ്പസ്വരൂപം എങ്ങിനെ തള്ളപ്പെടുന്നുവോ അപ്രകാരം സത്തായ പരബ്രഹ്മത്തിൽ വിപരീതമായിതോന്നിയ പ്രപഞ്ചത്തെ തള്ളി സത്താമാത്രമായി കാണുന്നത് അപവാദുക്തിയാണെന്നു ബ്രഹ്മജ്ഞന്മരായ വിദ്വാന്മാർ പറയുന്നു. ഇങ്ങിനെയുള്ള പ്രപഞ്ചത്തിന്റെ ഉല്പത്തി സത്തായ പരബ്രഹ്മവസ്തുവിൽനിന്നാണെന്നു യുക്തികൊണ്ടു അറിയുന്നവരായ സീക്ഷ്മബുദ്ധികൾ പ്രപഞ്ചവും സന്മാത്രമാണെന്ന് അറിയേണ്ടതാകുന്നു. ചതുൎവ്വിതയോനിജങ്ങളായ സ്ഥൂലശരീരങ്ങളും അവകളുടെ ഭക്ഷ്യയോഗ്യമായ അന്നപാനാദികളും അവകൾക്കിരുപ്പിടമായ സകല ബ്രഹ്മാണ്ടങ്ങളും പഞ്ചീകൃതങ്ങളായ സ്ഥൂലപഞ്ചഭൂതങ്ങൾ മാത്രമാണെന്നറിയേണ്ടതാകുന്നു. ഈ പ്രപഞ്ചം കാരണമായ ബ്രഹ്മത്തിന്റെ കാര്യരൂപമായി കാണുന്നതുകൊണ്ടു ബ്രഹ്മമാത്രം തന്നെയാകുന്നു വിചാരിച്ചാലറിയാവുന്നതാണ്. മണ്ണിൽനിന്നുണ്ടാവുന്ന ഘടാതികൾ മണ്ണല്ലാതെ ഭവിക്കുന്നതല്ലെന്ന












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sarvavedhandha_sidhandha_sarasamgraham_1920.pdf/90&oldid=207768" എന്ന താളിൽനിന്ന് ശേഖരിച്ചത്