ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൮൬
സൎവ്വവേദാന്തസിദ്ധാന്തസാരസംഗ്രഹം

ആലോചിച്ചാൽ അറിയാവുന്നതല്ലെ? ഘടത്തിന്റെ അകത്തും പുറത്തും മണ്ണുതന്നെയാണു കാണപ്പെടുന്നത്. ഘടം എപ്പോഴും മണ്ണുതന്നെയാണ്. ഘടത്തിന്ന് ആകൃതിയുണ്ടല്ലോ, അതുകോണ്ട് അതു മണ്ണല്ല എന്നു പറവാൻ പാടില്ല. മണ്ണിനെത്തന്നെയാണ് ആകൃകൊണ്ടു മൂഢന്മാർ ഘടമാണെന്നു പറയുന്നത്. ആലോചിച്ചു നോക്കുമ്പോൾ നാമം കൊണ്ടു ഭേദമുണ്ടെന്നല്ലാതെ വസ്തുവിന്നു ഭേദം കാണപ്പെടുന്നില്ല. അതുകൊണ്ടു കാൎയ്യം ഒരിക്കലും കാരണത്തിൽനിന്നു ഭേദമുള്ളതായിവരില്ല. അതുപോലെ ഭൗതികമായ സകല പ്രപഞ്ചവും ഭൂതമാത്രമല്ലാതെ മറ്റൊന്നുമല്ല. ആ പഞ്ചീകൃതഭൂതങ്ങളും ശബ്ദാദികളായ അതാതു ഗുണങ്ങളോടുകൂടി പഞ്ചീകൃതഭൂതകാൎയ്യങ്ങളായ സൂക്ഷ്മശരീരങ്ങളും അപഞ്ചീകൃതഭൂതമാത്രമായിതന്നെ ഭവിക്കുന്നു. ആ അപഞ്ചീകൃതഭൂതങ്ങളും സത്വരജസ്തമോഗുണങ്ങളോടുകൂടെ അവയ്ക്കു കാരണമായ അവ്യക്തമായി ഭവിക്കുന്നു. അവ്യക്തമാവട്ടെ ആത്മാഭാസസ്വരൂപമായി താനേ വിളിക്കുന്നു. ഇപ്രകാരം ശരീരത്രയങ്ങൾക്കും ആധാരഭൂതമായും ശുദ്ധമായും ആദ്യമായും അഖണ്ഡമായും ഏകരാപമായുമിരിക്കുന്ന പരബ്രഹ്മവസ്തു സന്മാത്രംതന്നെയാകുന്നു. ഇതിൽ ശരീരത്രയവികൽപ്പമേയില്ല. ഇതു സത്താമാത്രം തന്നെ ഏകനായിരിക്കുന്ന ചന്ദ്രനെ രണ്ടായികാണുന്നതു മനുഷ്യന്റെ ദൃഷ്ടിദോഷത്താലാകുന്നു. അതുപോലെതന്നെ ബ്രഹ്മവും നാനാരൂപമായി തോന്നുന്നതു ബുദ്ധിദോഷത്താലാകുന്നു. ബുദ്ധിദോഷം നശിച്ചാൽ ബ്രഹ്മം ഏകമായിത്തന്നെ പ്രകാശിക്കും. രജ്ജുവിനെക്കണ്ടു സൎപ്പമാണെന്നു തോന്നുന്ന ബുദ്ധിഭ്രമം അതു രജ്ജുവാണെന്നറിയുമ്പോൾ രജ്ജുവിൽ ലയിക്കുന്നതുപോലെ ബ്രഹ്മത്തിൽ ഉണ്ടാവുന്ന ജഗൽഭൂമബുദ്ധി ഗുരുവേദാന്തവാക്യരഹസ്യങ്ങളാൽ അനുഭവപ്പെട്ടു ബ്രഹ്മത്തെ അറിയുമ്പോൾ ഭ്രമത്തോടുകൂടി ബ്രഹ്മത്തിൽ തന്നെ ലയിച്ചുപോവുന്നു. ഇപ്രകാരം ബുദ്ധിഭ്രമത്താ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sarvavedhandha_sidhandha_sarasamgraham_1920.pdf/91&oldid=207769" എന്ന താളിൽനിന്ന് ശേഖരിച്ചത്