ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
സൎവ്വവേദാന്തസിദ്ധാന്തസാരസംഗ്രഹം
൮൯

ത്. അതിൽ വാച്യാൎത്ഥത്തെ ഒന്നാമതു പറയാം. ശുദ്ധസത്വപ്രധാനമായും. ചിൽപ്രതിബിംബസഹിതമായും, ആകാശം മുതൽ വിരാൾപുരുഷാന്തമുള്ള കാൎയ്യത്തോടുകൂടിയതും, സമഷ്ട ജ്ഞാനത്തിൽ ചെൎന്ന ചൈതന്യമായതും, സച്ചിദാനന്ദലക്ഷണമുള്ളതായും സൎവ്വജ്ഞത്വം ഈശ്വരത്വം അന്തൎയ്യാമിത്വം മുതലായ ഗുണങ്ങളോടുകൂടിയതായും സൃഷ്ടി സ്ഥിതിസംഹാരം മുതലായ ധൎമങ്ങളോടുകൂടിയതായും സൎവ്വകാരമായി ശോഭിക്കുന്നതായും എണ്ണുവാൻ കഴിയാത്ത ഗുണങ്ങളോടുകൂടിയതായും ഉള്ളതാകുന്നു. അവ്യക്തമായ ആ ബ്രഹ്മത്തെയാകുന്നു തൽപദത്തിന്റെ വാച്യാൎത്ഥമെന്നു പറയപ്പെട്ടിരിക്കുന്നത്. തൽപദാൎത്ഥമായ ബ്രഹ്മത്തിന്നും ത്വം പദാൎത്ഥമായ പ്രത്യാഗാത്മാവിന്നും തമ്മിലുള്ള സംബന്ധം വിശേഷണവിശേഷ്യങ്ങളായ നീലം ഉല്പലം എന്നു പറയുന്ന വാക്യാൎത്ഥത്തിന്റെ സംബന്ധംപോലെയുള്ളതല്ല. വിശേഷണവിശേഷ്യപദങ്ങളുടെ ആവശ്യം അന്യവസ്തുക്കളിൽനിന്നു ഭേദത്തെക്കാണിപ്പാനാകുന്നു. നീലശബ്ദംകൊണ്ട് വിശേഷിക്കപ്പെട്ട ഉല്പലം ശുക്ലാദിവൎണ്ണവിശിഷ്ടമല്ലെന്നു തെളിയിക്കുവാൻ വേണ്ടിയാകുന്നു. നീലോല്പലശബ്ദങ്ങൾ വിശേഷണവിശേഷ്യഭാവമായിട്ടു വാക്യാൎത്ഥം പറയുന്നതിന്നു പ്രമാണാന്തരവിരോധമൊന്നുമില്ലാത്തതുകൊണ്ട് ഇവിടെ ഈവിധം വാക്യാൎത്ഥം യുക്തമായിരിക്കുന്നു. ഇപ്രകാരം തത്വമസി എന്ന വാക്യാൎത്ഥത്തിൽ അൎത്ഥവൎണനം യോജിക്കുന്നതല്ല. എന്തുകൊണ്ടെന്നാൽ, സൎവ്വജ്ഞത്വാദിവിശിഷ്ടമായ തൽ പദാൎത്ഥത്തിന്റെയും കിഞ്ചിജ്ഞത്വാദിവിശിഷ്ടമായ ത്വം പദാൎത്ഥത്തിന്റെയും അനോന്യഭേദത്തെ കാണിക്കുന്നതായി വിശേഷണവിശേഷ്യഭാവസംബന്ധത്താലോ ഇതരസംബന്ധത്താലോ വാക്യാൎത്ഥം ഘടിക്കുന്നതിന്നു പ്രത്യക്ഷാദിപ്രമാണസിദ്ധമായ വിരോധമുള്ളതുകൊണ്ടു ആ വിധം വാക്യാൎത്ഥം യുക്തമാവുകയില്ല. ആ പ്രത്യക്ഷാദിവിരോധമെന്തെന്നു പറയാം.

12 *












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sarvavedhandha_sidhandha_sarasamgraham_1920.pdf/94&oldid=207776" എന്ന താളിൽനിന്ന് ശേഖരിച്ചത്