ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൯൦
സൎവ്വവേദാന്തസിദ്ധാന്തസാരസംഗ്രഹം

സൎവേശ്വരത്വം, സ്വതന്ത്രത്വം, സൎവജ്ഞത്വം, സത്യകാമത്വം, സത്യസങ്കല്പത്വം, സൎവ്വോത്തമത്വം മുതലായ ഗുണവിശിഷ്ടനാകുന്നു തൽപദത്തിന്റെ അൎത്ഥമായ ഈശ്വരൻ കിഞ്ചിജ്ഞൻ, ദുഃഖിതൻ, സംസാരി, അവിദ്യാവശഗൻ ഇങ്ങിനെയുള്ള ജീവനാകുന്നു ത്വം പദത്തിന്റെ അൎത്ഥംമായ ജീവൻ. ഇങ്ങിനെ വിപരീതന്മാരായ ഇവൎക്ക് ഐക്യം എങ്ങിനെ സംഭവിക്കും? ഇങ്ങിനെയുള്ള വിരോധം ജീവേശ്വരന്മാരിൽ പ്രത്യക്ഷമായി കാണുന്നു. അഗ്നിക്കും മഞ്ഞിന്നും തമ്മിലുള്ളതുപോലെ ശബ്ദംകണ്ടും അൎത്ഥംകണ്ടും പരസ്പരം വിരുദ്ധധൎമ്മികളായ ജീവേശ്വരന്മാൎക്ക് ഐക്യം സിദ്ധിക്കുന്നതിൽ പ്രത്യക്ഷാദിവിരോദങ്ങളുണ്ട്. എന്നാൽ ഐക്യത്തെ പരിത്യജിക്കുന്നതായാലോ ശ്രുതിവചനത്തിന്നും സ്മൃതിവചനത്തിന്നും വലുതായ വിരോധവും സംഭവിക്കുന്നു. ശ്രുതിവചനങ്ങളാവട്ടെ ജീവേശ്വരന്മാരുടെ ഐക്യത്തെ താല്പൎയ്യമായി പ്രദിപാദിക്കുന്നു. പിന്നേയും പിന്നേയും പറയപ്പെട്ടതായ ഈ മഹാവാക്യത്തിൽനിന്നുതന്നെ ശ്രുതിവചനതാല്പൎയ്യം ഗ്രഹിക്കേണ്ടതാകുന്നു. വിശിഷ്ടമോ സംസൎഗ്ഗമോ ആയ വാക്യാൎത്ഥം മിഥ്യയായതുകൊണ്ടു ശ്രുതിസമ്മതമാകുന്നതല്ല. അഖണ്ഡാൎത്ഥബോധരൂപമായ വാക്യാൎത്ഥം തന്നെയാകുന്നു ശ്രുതിസമ്മതമായിരിക്കുന്നത്. ശ്രുതിയാവട്ടെ കാൎയ്യകാരണാത്മകമായ പ്രപഞ്ചത്തിന്നു പിന്നേയും പിന്നേയും സദേകരൂപത്വത്തെത്തന്നെ കാണിച്ചുകൊണ്ടും സുഷുപ്തിയിൽ ആ ബ്രഹ്മത്തോടുകൂടി ജീവാത്മാവിന്ന് ഐക്യത്തെ പ്രതിവാദിച്ച് എല്ലായ്പേഴും ഐക്യമുണ്ടെന്നു കാണിപ്പാനായി പ്രവൎത്തിച്ചതായ 'ഐതദാത്മ്യം'മെന്നുള്ള ശ്രുതി ബ്രഹ്മത്തിന്ന് അദ്വീതീയത്വം സിദ്ധിപ്പാനായി ജീവപരന്മാരുടെ ഐക്യത്തെ സദാ പ്രതിപാദിക്കുന്നു. ജീവന്നു പ്രപഞ്ചവും ബ്രഹ്മത്തിൽനിന്നു ഭിന്നമാണെങ്കിൽ ബ്രഹ്മത്തിന്ന് അദ്വിതീയത്വം












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sarvavedhandha_sidhandha_sarasamgraham_1920.pdf/95&oldid=207779" എന്ന താളിൽനിന്ന് ശേഖരിച്ചത്