ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശകുന്തള

മൂർച്ഛ തീർന്നപ്പോൾ മാതൃ- വക്ഷസ്സിലമർന്നവ- ളാശ്വസിച്ചാ"ളീ നാശം നന്മയ്ക്കു വളമായീ."

ആശയൊന്നല്ലാതേതീ ദുർഘടപഥത്തിങ്കൽ പേശലപദം തുട- ർന്നൂന്നിയ്ക്കും സഹായിനി

എന്നാലുമിടയ്ക്കിട- യ്ക്കാ ഭൂതകഥാഭൂതം തന്വിയെപ്പീഡിപ്പിയ്ക്കും സന്തതസ്മരണയാൽ

അപ്പൊഴൊക്കയും തപഃ- പ്രാഭവത്താലാ രംഗ- മപ്രമേയമാം ശാന്തി സാന്ത്വനൗഷധമേകും.

സഖിമാരൊന്നിച്ചന്നു വൃക്ഷസേചനം ചെയ്കെ പ്രകടീകൃതപ്രേമം

പ്രത്യക്ഷനായദ്ദേഹം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shakunthala_(Poorva_bhagam)_1947.pdf/32&oldid=206995" എന്ന താളിൽനിന്ന് ശേഖരിച്ചത്