ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

24. മോഹാലസ്യം, ജലവ്യാപത്തു മുതലായവ 207 ഷ്ണം ഉണ്ടാവാൻ കമപിളികൊണ്ടു പുതച്ചു, തവിടു ചൂടുപിടിപ്പിച്ചു പാദത്തിൽനിന്നു വയറു വരെ കിഴഇവെക്കുകയും വേണം. അല്പം ബോധംവന്നു വല്ലതും കഴിക്കാൻ പാടുള്ള നിലയിൽ ആയാ, കാപ്പിയോ വെള്ളത്തോടു ചേർത്ത ബ്രാണ്ടിയോ(brandy)കുറച്ചു കുറച്ചായി കൊടുക്കുക. ഈ സ്ഥിതിയിൽ ഇരിക്കുന്ന സമയം വ്യാപത്തു സംഭവിച്ചുവന്നു തീരെ വിശ്രമം അത്യാവശ്യമാകുകയാൽ സ്നേഹിതന്മാരും ബന്ധുക്കളും അവന്റെ അടുക്കൽ ചെന്നു അവനോടു സംസാരിക്കുവാൻ പാടുള്ളതല്ല. വെള്ളത്തിൽ മുങ്ങി മരിച്ചു െന്നു വിചാരിക്കപ്പെട്ട പലരും കൃത്രിമശ്വാസോദീകരണത്തെ അനുഷ്ഠിച്ചു ജീവിച്ചിട്ടുണ്ട്. അശനിപാതം(Lightning Stroke). അശനി പാതത്താൽ മിക്കവാറും ഉടനെതന്നെ മരണം സംഭവിക്കുന്നതാണ് . എന്നാൽ ചിലസമയങ്ങളിൽ മരണത്തെ പ്രാപിക്കാതെ ബോധംകെട്ടു താഴത്തു വീണു എന്നു വരാം;ചിലസമയം ദേഹത്തിൽ ചിലഭാഗങ്ങളോ മുഴുവനുമോ വെന്തുപൊയ്ക്കളയും മോഹാലസ്യപ്പെട്ടു ശ്വാസം ഇല്ലാതെ വന്നവർക്കു കാലതാമസംകൂടാതെ കൃത്രിമശ്വോദീകരണത്തെ അനുഷ്ഠിച്ചാൽ ഗുണം ഉണ്ടാവുന്നതാണ്.

ദേഹത്തിൽ ചുട്ടുകത്താൽ മാത്രം ഉള്ളവരിൽ ചിലർ സാധാരണമായി ഭയംകൊണ്ടു ബോധം കെട്ടിട്ടുണ്ടായിരിക്കാം. അങ്ങിനെയാണെങ്കിൽ ഉടനെ കമ്പി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shareera_shasthram_1917.pdf/224&oldid=170355" എന്ന താളിൽനിന്ന് ശേഖരിച്ചത്