ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
ശീലബലം

ധാരണവുമാണ്. ലോകത്തിലുള്ള നല്ല കാര്യങ്ങൾക്കെല്ലാം അവർ ആധാരവും, അവർ ഇല്ലാഞ്ഞാൽ ലോകനി- വാസം സ്‍പൃഹണീയമല്ലാത്തതും ആകുന്നു. ഒരു മ- ഹാമേധാവി വിസ്മയനീയനാകാം; എന്നാൽ, പൂജ്യനാകു- ന്നത്; ശീലവാൻ തന്നേ ആകുന്നു. മേധാവി തലച്ചോറിന്റെ ശക്തിയേയും, ശീലവാൻ ഹൃദയത്തിന്റെ ശക്തിയേയും പ്രദൎശിപ്പിക്കുന്നു. കാലക്രമേണ, ജീവിതത്തിൽ ശക്തികൂ- ടുന്നത് ഹൃദയത്തിനുതന്നേയാണ്. ഒരു മേധാവി ജനസ- മുദായത്തിന്റെ ബുദ്ധിയും, ഒരു ശീലവാൻ അതിന്റെ മനഃസാക്ഷിയും ആകുന്നു. ജനങ്ങൾ മഹാബുദ്ധിമാനേ കണ്ട് ആശ്ചര്യപ്പെടും എങ്കിലും, അവർ അനുസരിക്കുന്നത് ശീലവാനേത്തന്നേയാകുന്നു. മഹാമേധാവിത്വം അപൂൎ വ്വവും, സർവ്വസാധ്യമല്ലാത്തതും ആണ്. എന്നാൽ, ശീല- ത്തിന്റെ പൂൎണ്ണസിദ്ധിയായ സ്വകൃത്യാനുഷ്ഠാനം സൎവ്വ- സാധ്യവു, അതില്ലാതെ മേധാവിത്വം തീരെ വിലമതി- യ്ക്കപ്പെടാത്തതും ആയിരിക്കും.

ശീലോന്നതി, ധനത്തിനെ ആശ്രയിക്കുന്നതല്ല; പക്ഷെ, ധനം പലപ്പോഴും അതിന് വിരോധിയായും വരാം. ഉൽകൃഷ്ട ശീലം നിൎദ്ധനങ്കലും കാണാമെന്നുള്ളതിന് ലൂതർ തന്നെ ദൃഷ്ടാന്തമായിരിയ്ക്കുന്നു. തന്റെ ശീല ദാർഢ്യത്താൽ, യുറോപ്പിൽ മത പരിഷ്കരണ കേസരിയായി, സ്വരാജ്യ സ്വഭാവത്തിന്റെ നേതാവായി വിലസുന്ന ഇദ്ദേഹം കടച്ചിൽപ്പണിയും മററും കൊണ്ട് അരിഷ്ടിച്ച് ഉപജീവനം കഴിച്ചു വന്നിരുന്നു. ജർമ്മനിയിലെ രാജാക്കന്മാർപോലും ഇദ്ദേഹത്തോളം പൂജ്യന്മാരായിത്തീർന്നില്ല. (൩) എപിക്ക്ററീട്ടസ്സിന്റെ ദൎശനം സ്വല്പം ഗ്രഹിയ്ക്കുന്നതിനു ചെന്ന


(൩) ഒരു യാവന തത്വജ്ഞാനി; ഇദ്ദേഹം നീറോ ചക്രവ-





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sayintu എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sheelam_1914.pdf/12&oldid=170436" എന്ന താളിൽനിന്ന് ശേഖരിച്ചത്