ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൪ ശീലം

ബുദ്ധൻ,ശങ്കരാചാൎയ്യർ, (൧൬)രാമാനുജൻ, (൧൭)മഹമെഡ്, മോസസ്സ് ഇവർ ഇതിലേയ്ക്ക് നിത്യസാക്ഷികളായിരിക്കുന്നു. സഹജീവി ജനസമുദായാവസ്ഥയാൽ ഇവർ നിബദ്ധന്മാരായിരുന്നു എങ്കിലും, ഇവരുടെ പിൻ ഗാമികൾ അതിനേക്കാൾ, ഇവർ പതിച്ച മുദ്രകളാൽ നിബദ്ധന്മാരായിത്തീൎന്നു. വിദ്യാ വിഷയത്തിൽ ൟവിധം മുദ്ര പതിച്ചവരിൽ കാളിദാസൻ, (൧൮) ഷേക്ക്സ്പീയർ,


(൧൬) വിശിഷ്ടാദ്വയിത മതസ്ഥാപകൻ വാഴ്ച ക്രി.ശ.൧൨.

(൧൭) ഇസ്ലാം മത സ്ഥാപകൻ; ബാല്യത്തിൽ സ്വജനത്തിന്റേ ബഹുദൈവത്വമതത്തിൽ അവിശ്വാസം ജനിച്ച്, ഹണീഫ് വർഗ്ഗക്കാരുടെ ദൈവൈകത്വ മതത്തിൽ വിശ്വസിച്ച് പോന്നു. മെക്കായിൽ ഹൈറാ പൎവ്വതത്തിൽ ഏകാകി പ്രാൎത്ഥന ചെയ്തപ്പോൾ, ദൈവദൂതൻ(ഗബ്രിയേൽ) ഒരു ദിവ്യഗ്രന്ഥം കാണിച്ചതായും, അന്നുമുതൽ മതാചാൎത്വബോധം ഉദിച്ചതായും അറിയുന്നു. അദ്ദേഹത്തിനു മെക്കായിൽ ശത്രുക്കളുണ്ടാകയാൽ, ക്രിസ്ത്വാബ്ദം ൬൨൨-ൽ അവിടേനിന്ന് മെദീനയ്ക്ക് ഒളിച്ചോടി. ഇദ്ദേഹം ധർമ്മവ്യവസ്ഥകൾ കുറാൻ എന്ന നാമധേയത്തോടുകൂടി ഉണ്ടാക്കി. അതുതന്നെ ഇസ്ലാമിന്ന് വേദഗ്രന്ഥമായിത്തീൎന്നു. ജൂത,ക്രിസ്തീയമതങ്ങളിൽനിന്ന് പല സാരാംശങ്ങളേയും അദ്ദേഹം സ്വീകരിച്ചിട്ടുണ്ട്. പിന്നീട്, പത്തു വർഷം ഓരോ യുദ്ധങ്ങൾ ചെയ്ത് അനേകം സാമന്ത രാജ്യങ്ങൾ അടക്കി. ക്രിസ്താബ്ദം ൬൩൨-ൽ മരിച്ചു.

(൧൮)ഇംഗ്ലണ്ടിലെ വരിഷ്ഠ കവി; നാടകകൎത്താ. വാഴ്ച ക്രി.ശ. ൧൬-ന്റെ ഒടുക്കം.































ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Narayananchedichery എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sheelam_1914.pdf/21&oldid=170446" എന്ന താളിൽനിന്ന് ശേഖരിച്ചത്