ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ധൈര്യം ർൻ

അവ വാങ്മാത്രങ്ങളായി അവസാനിച്ചുപോകുന്നു. ഭോജ്യമായ ആഹാരം ഭുജിക്കാതെ കണ്ടുംകൊണ്ടിരിക്കുന്നത്, ദേഹത്തേ ക്ഷീണിപ്പിക്കുന്നതുപോലെ തന്നേ കൃത്യമിന്നതെന്നറിഞ്ഞുംകൊണ്ടതു ചെയ്യാതിരിക്കുന്നത് ധാർമ്മികത്വത്തിനേ ക്ഷീണിപ്പിക്കും.‌

ധൈര്യഹീനത, പലപ്പോഴും, യൌക്തികമായ പരിഷ്കരണത്തിന് വിരോധമായിത്തീരുന്നു. പല്ലു കറുപ്പിക്കുന്ന ബർമ്മാക്കാരേയും, പാദപീഡനം ചെയ്യുന്ന ചീനാക്കാരേയും, നാം പരിഹസിക്കുന്നവെങ്കിലും, നാം തന്നേ ഓരോ പ്രകാരത്തിൽ വേഷബന്ധനത്തിലും, ആചാരബന്ധനത്തിലും, മതബന്ധനത്തിലും അകപ്പെട്ട് വലയുന്നു. അതിതുച്ഛമായ ഒരു ജനസമ്മതി കൊതിക്കയാലാകുന്നു, ൟബാധകൾ അനുഭവിക്കേണ്ടിവരുന്നത്. എന്നാൽ, മനഃസാക്ഷിയുടെ അനുമോദം ലഭിക്കുമാറ് യഥാശക്തി തൻറേകൃത്യ ധർമ്മം നടത്തുന്നതായാൽ, ഉൽകൃഷ്ടമായ ജനസമ്മതി അവശ്യം സിദ്ധിക്കുന്നതാണ്. അന്യരുടേ പ്രതിരൂപമാത്രമാകാതെ, സ്വരൂപം ധരിച്ച് വർത്തിക്കാൻ ധൈര്യമാകുന്നു ഇതിലേയ്ക്കാവശ്യകമായുള്ളത്. സ്വാതന്ത്ര്യത്തിനും സ്വാശ്രയത്തിനും ധീരബുദ്ധിത്വം സാരാംഗമാകുന്നു. സ്വമതം രൂപീകരിക്കാൻ തുനിയാത്തവൻ ഭീരുവും, മടിക്കുന്നവൻ അലസനും, കഴിയാത്തവൻ മടയനും ആകുന്നു. ഋജ്ജുവായവൻ വഞ്ചകത്തിനും, സത്യവാൻ പൊളിക്കും, നീതിമാൻ പരപീഡനത്തിനും, ശുദ്ധമനസ്ക്കൻ ദുഷ്ടിനും അപന്യായത്തിനും വിരോധികളാകുന്നു. അവർ അതുകളോട് നിരന്തരം പോർചെയ്ത് തോല്പിക്കേണ്ടിയിരിക്കുന്നു. ഇങ്ങനെ ചെയ്യുന്ന ധീരന്മാരാകുന്നു ലോകത്തിൻറേ ധർമ്മശക്തി സ്വരൂപികൾ അവരാകുന്നു സത്യത്തിൽ ലോ-





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sheelam_1914.pdf/56&oldid=170484" എന്ന താളിൽനിന്ന് ശേഖരിച്ചത്