ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ധൈര്യം ൫൩

സഹനശീലവും, ധൈര്യവും, ജീവിതവൃത്തിയിൽ ഫലപ്രദങ്ങളായിരിക്കുന്നതുകൂടാതെ, ജീവിതക്ഷേമത്തിനും ഉപയുക്തങ്ങളാണ്. അവഹിതത്വം, ഉദ്യമം, വിദ്യാഭ്യസനം, സുമനസ്ക്കത്വം, എന്നിവയെപ്പോലെ, അഭീരുത്വവും ഒരു അൎജ്ജനീയഗുണമാകുന്നു. ധൈര്യം ഉന്നതവും സുരൂപവും ഭയം വിരൂപവും ആകുന്നു. അനുകൂലമായോ പ്രതികൂലമായോ വരുന്ന വിധിയേ വഹിക്കുന്നത് ശ്രേഷ്ഠമായ മാൎഗ്ഗം ഒന്നു തന്നേ. അതായത്, രണ്ടിലും ഉന്നതനായി ചരിക്കുക.

ശീലാഭിവൃദ്ധിക്ക് മനോബലം സ്ത്രീക്കും പുരുഷനും ഒരുപോലെ ആവശ്യകമാകുന്നു. രൂപസൌന്ദര്യം, വേഗം നശിച്ചുപോകും. എന്നാൽ, മനഃസൌന്ദര്യവും ശീലസൗന്ദര്യവും പ്രായത്തോട് വർദ്ധിക്കുമത്രേ. സ്ത്രീകളുടെ ധീരതയക്ക് അനേക ദൃഷ്ടാന്തങ്ങൾ ചരിത്ര ഘോഷിക്കുന്നു. (൮0) അക്ബർ ചക്രവർത്തി ചിറ്റൂർ കോട്ട പിടിച്ചപ്പോൾ രാജപുത്രസ്ത്രീകൾ സ്വമാനരക്ഷയ്ക്കായി അഗ്നിപ്രവേശത്താൽ പ്രാണത്യാഗം ചെയ്തു. സ്ക്കാട്ട്ലണ്ടിലേ രാജാവായ ജോംസ്പ്രഥമനേ വധിപ്പാൻ ചെന്ന ഘാതകന്മാരേ തടുക്കുന്നതിനുള്ള കതകിന്. സാക്ഷയില്ലെന്നു കണ്ട്, രാജരക്ഷയ്ക്കായി പുരാണങ്ങളിൽ ദശരഥൻറേ തേരച്ചുതണ്ടിൽ കൈകേയി വിരലിട്ടതായിപ്പറയുന്നതുപോലെ, സാക്ഷയുടേ സ്ഥാനത്തിൽ, (൮൧) കാതറയിൻ ഡഗ്ലസ് എന്ന സ്ത്രീ,


(൮0) ഇന്ത്യയിലേ പ്രസിദ്ധതമനായ മുകിലൻ ചക്രവർത്തി; രാജ്യച്ഛിദ്രങ്ങളടക്കിയ ഏകച്ഛത്രാധിപതി; ജനസമുദായ പരിഷ്കാരകൻ; സർവ്വമതസമദൃഷ്ടി; ജനരജ്ഞകൻ; സമാധാനരക്ഷകൻ. വാഴ്ച ക്രി.ശ. ൧൬- ൻറേമദ്ധ്യം മുതൽ അന്ത്യംവരേ.

(൮൧) ഒരു ഇടപ്രഭവിൻറെ മകൾ; രാജ്ഞീ സേവിനി; ഇതു നടന്നത് വൎത്ത എന്ന ശ്രമണശാലയിൽ ൧ർ൩൭-ൽ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sheelam_1914.pdf/60&oldid=170489" എന്ന താളിൽനിന്ന് ശേഖരിച്ചത്