ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ധൈര്യം ൫൫

ചികിത്സ മുതലായത് അന്യരാജ്യങ്ങളിൽ ചെന്നഭ്യസിച്ച് സാധുസംരക്ഷണത്തിനായും ദീനരക്ഷണത്തിനായും, സ്വജീവിതം സമർപ്പണം ചെയ്ത് വളരെ കഷ്ടതകൾ അനുഭവിച്ചു.

സ്ത്രീകൾക്കും പുരുഷന്മാർക്കും മനസ്സുള്ളപക്ഷം സഹവാസികളെ സഹായിക്കുന്നതിനുണ്ടാകാവുന്ന അവസരങ്ങൾ അസംഖ്യങ്ങളാകുന്നു. സേരാമാർട്ടിൻ എന്ന ഒരു പാവപ്പെട്ട ആംഗ്ലേയ സ്ത്രീ ബാല്യം മുതല്ക്കേ തയ്യൽപണിയിൽ കിട്ടിയിരന്ന സ്വല്പമായ ആദായംകൊണ്ട് കാലംകഴിച്ചുവന്നെങ്കിലും, പരോപകാരപ്രേരണമുദിക്കയാൽ, ഒരു ബന്ധനശാലയിൽ അതി നികൃഷ്ടമായ ഒരു കുറ്റാളിയേ തുടർന്നു ചെന്ന് മതോപദേശം ചെയ്കയും, പിന്നീട്, പാവപ്പെട്ട തടവുകാർക്ക് പരക്കേ അക്ഷരാഭ്യാസവും സന്മാർഗ്ഗോപദേശവും, ൨0 വർഷം അക്ഷീണമായി ചെയ്ത് പരേതയായി. അവളുടേ വൃത്തിയെക്കുറിച്ചവൾ എഴുതീട്ടുള്ള കവിതയുടേ താൽപര്യം പ്രകാശിപ്പിക്കുന്ന ഒരു ഭാഗം താഴെ ഭാഷാന്തരീകരിച്ചിരിക്കുന്നു:-

"പരൎക്കനുഗ്രഹം ചെയ് വാൻ കരുതൽ ദൈവലക്ഷണം"


ചെയ്തു. അതിലേയ്ക്കു ൫00000 രൂപ വരിയിട്ടിനാമായി ലഭിച്ചതുകൊണ്ട് ജനോപകാരപ്രദമായ ഒരു ചികിത്സാശാല സ്ഥാപിച്ചു. വാഴ്ച ക്രി.ശ. ൧ൻ-ൻറെ ആദ്യം മുതൽ ൨0-ൻറെ ആദ്യം വരേ.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sheelam_1914.pdf/62&oldid=170491" എന്ന താളിൽനിന്ന് ശേഖരിച്ചത്