ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൫൮ ശീലം

പറഞ്ഞിരിക്കുന്നു. വാസനകളും ശീലങ്ങളും അന്യ ഭാഷകളെന്നപോലെ അഭ്യസനീയങ്ങളായിരിക്കുന്നതോടു കൂടി, ഭാഷകളേക്കാൾ ക്ഷേമത്തിൻറേ സാരാംശങ്ങളുമാകുന്നു. "ദുർമ്മനസ്ക്കത്വവും സുമനസ്ക്കത്വവും അവനവന് ഇച്ഛപോലെ ഉണ്ടാകുന്നതാണെ"ന്നും, "സുമനസ്സ് ആണ്ടൊന്നിന് ആയിരം പവൻറേ ആദായത്തെക്കാൾ വില പിടിച്തതാണെ"ന്നും സ്വഭാവാൽ ദീനചിത്തനായ ഡാക്ടർ ജാൺസൺപോലും പറഞ്ഞിരിക്കുന്നു. നമുക്ക് നമ്മുടെ ചിന്തകളേ നയിക്കാൻ കഴിയുമ്പോളൊക്കെ അവ സുഖപ്രദങ്ങളാകുമാറ് തിരിച്ചുവിടാൻ ആർക്കും അഭ്യസിക്കാവുന്നതാണ്. ആ അഭ്യാസത്താൽ സുമനസ്ക്കത്വം സിദ്ധിക്കുന്നതാണ്.‌

ശൂരശീലത്തിന് ആധാരമായ ക്ഷാന്തി ആത്മഭരണത്തിൻറേ സൂക്ഷ്മരൂപമാകുന്നു. അത്, വാഗീശത്വം, ജ്ഞാനം, പരിശ്രമം എന്നിവയെക്കാൾ ഒരു രാജ്യനായകന് ആവശ്യമാണെന്ന് അസാമാന്യം അത് വഹിച്ചിരുന്ന (൮൮) പിറ്റ്


ശാസ്ത്രം, സാമുദായികശാസ്ത്രം, ധാർമ്മവിദ്യ! ൟഎല്ലാ വിഷയങ്ങളേയും പരിണാമവാദം അനുസരിച്ച് ഇദ്ദേഹം വിചാരം ചെയ്തിരിക്കുന്നു. വാഴ്ച ക്രി. ശ.൧൯-ൻറേ ആദ്യം മുതൽക്ക്.

(൮൮) ആംഗ്ളേയ പ്രധാനമന്ത്രി; മഹാ വിശിഷ്ടനായ പ്രധാനമന്ത്രിയുടെ മകൻ; മഹാ മേധാവി; വിശാലബുദ്ധി; വാഗീശൻ: ധീരൻ: ൨൨-ാമത്തേവയസ്സ് മുതല്ക്കേ ആംഗ്ളേയ പ്രജാസഭാനായകൻ; താൻ അനേകം പേർക്ക് ഇടപ്രഭുസ്ഥാനം കൊടുത്തെങ്കിലും താൻ അത് സ്വീകരിച്ചില്ല. ൧൯ വർഷം മന്ത്രിസ്ഥാനം വഹിച്ചു. ൧൮-ൻറേ മദ്ധ്യം മുതൽ ൧൯-ൻറേ ആദിവരേ.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sheelam_1914.pdf/65&oldid=170494" എന്ന താളിൽനിന്ന് ശേഖരിച്ചത്