ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ആത്മഭരണം ൫ൻ

എന്ന ആംഗ്ളേയപ്രധാനമന്ത്രി പറഞ്ഞിരിക്കുന്നു. ഇംഗ്ലണ്ടിൽ ചാറൽസ് പ്രഥമൻറേ കാലത്ത് അക്രമമായി. കപ്പൽവരി ഏൎപ്പെടുത്തപ്പെട്ടതിനെ മറുത്ത (൮൯) ഹാമ്പ്ഡൻ, ആത്മഭരണത്തിൽ വിശിഷ്ടനായിരുന്നു. അദ്ദേഹം മിതാഹാരനും തൻറേ വികാരരാഗങ്ങൾക്ക് സദാ അധിപതിയും ആയിരുന്നു. മതിഭാഷിയായിരുന്നെങ്കിലും നിരക്ഷേപശീലവാനാകയാൽ അദ്ദേഹത്തിൻറെ ഓരോ ഭാഷിതത്തിനും വളരെ വിലമതിക്കപ്പെട്ടിരുന്നു. ആംഗ്ളേയ പ്രജാസഭയിൽ അംഗത്വം ലഭിച്ച് ഇന്ത്യാജനസമുദായത്തിൻറെ അവകാശങ്ങൾക്കായി നിശ്ചലമായി വേലചെയ്ത്, അനേകം പ്രാവശ്യം ഭാരതമഹാജനസഭയുടെ അദ്ധ്യക്ഷ്യം വഹിച്ച്, ഇപ്പോൾ വാർദ്ധക്യമാന്യതയേ പ്രാപിച്ച് പൂനയ്ക്കു സമീപം. വിശ്രമിക്കുന്ന (൯0) ദാദാബായ് നവറോജി, ഈ ക്ഷാന്തിവിഷയത്തിലേയ്ക്ക് ഒരു വിശിഷ്ടദൃഷ്ടാന്തമാകുന്നു. ആഫ്രിക്കയിൽ, ബൂർ ഗവർമ്മേണ്ടിൻറേ അക്രമമായ വരിയെ ദീൎഘസഹനത്താൽ എതിൎത്ത് ഒടുവിൽ ഇപ്പോൾ ജയംപ്രാപിച്ചിരിക്കുന്ന ഗന്ധി എന്ന ഇന്ത്യനും ഈ വർഗ്ഗത്തിൽ ചേർക്കാൻ യോഗ്യനാണ്. മൌനി എന്ന ഉപാഖ്യ ലഭിച്ച ഹാളണ്ടിലെ പ്രഭുവായ


(൮൯) പ്രസിദ്ധനായ സ്വരാജ്യസ്നേഹി; ആംഗ്ളേയൻ; അഗൎവ്വി; ധീരൻ; ജനസ്വാതന്ത്ര്യപ്രവാദി; മതദ്വേഷിയും നിയമഘാതകനും ആയ രാജാവിനോടെതിൎക്കുന്നത് ന്യായമെന്നു പ്രവദിച്ച് കൃത്യരൂപേണ സ്ഥാപിച്ചവൻ; രാജസൈന്യത്തോടെതീർത്ത് യുദ്ധത്തിൽ മരിച്ചു; ക്രാംവെല്ലിൻറേ സംബന്ധി. വാഴ്ച ക്രി.ശ. ൧൬-ൻറേ അന്ത്യം മുതൽ ൧൭-ൻറേ മദ്ധ്യം വരേ.

(൯0) ഒരു പാർസിമഹാമസ്ക്കനും സ്വരാജ്യസ്നേഹിയും ആയ ഇന്ത്യൻ; ഇപ്പോൾ ൮൨ വയസ്സായി.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sheelam_1914.pdf/66&oldid=170495" എന്ന താളിൽനിന്ന് ശേഖരിച്ചത്