ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
കൃത്യധർമ്മവുംസത്യവും ൭൭

ജനിക്കാതിരിക്കാൻ, അങ്ങുന്ന് എന്നെ പതിവുപോലെ ചികത്സയ്ക്ക് വരുന്നതിനനുവദിക്കണം" എന്ന് ചികിത്സകൻ അപേക്ഷിച്ചപ്പോൾ, അദ്ദേഹം ദയാപൂൎവ്വമെങ്കിലും നിസ്സംശയം ഇങ്ങനെ പറഞ്ഞു. "അത് ചെയ്തുകൂട; എന്തെന്നാൽ, അതൊരു കളവുപറയുന്നതുപോലെയാകുന്നു"

സത്യം, ജനസമുദായത്തെ കെട്ടി നിലനിറുത്തുന്ന ഒരു ബന്ധം ആകുന്നു. അതില്ലാഞ്ഞാൽ ആ സമുദായത്തിൽ, അങ്ഗങ്ങൾക്ക് സമവായിത്വമില്ലാതായി, ഭിന്നിപ്പും കുഴക്കും വ്യാപിച്ച് അത് നശിച്ചുപോകുന്നതാണു. ഒരു ഗൃഹം പോലെ തന്നേ, ഒരു ജനസമുദായവും അസത്യത്തിനാൽ ഭരിക്കപ്പെടാവുന്നതല്ല.

ചിലപ്പോൾ ദുർഗ്ഗണവും ചിലപ്പോൾ ഭീരുത്വവും തന്നേ അസത്യത്തിനു കാരണമാകുന്നത്. അസത്യത്തിന് ബഹുരൂപങ്ങളുണ്ട്. ചിലപ്പോൾ അപനയമായും, ചിലപ്പോൾ ഉചിതത്ത്വമായും, ചിലപ്പോൾ ഗോപനമായും, ചിലപ്പോൾ ദ്വയവാദിത്വമായും, ചിലപ്പോൾ വക്രോക്തിയായും അത് കാണപ്പെടും. അന്യഥാ ഗ്രഹണം ജനിപ്പിക്കുക തന്നെയാകുന്നു ഇപ്പറഞ്ഞവയ്ക്കെല്ലാം ഉദ്ദേശം. പ്രത്യക്ഷമായ് കള്ളം പറയുന്നത്, ഇതുകളേക്കാൾ വലുതായ ദൌഷ്ട്യം തന്നെയെങ്കിലും ഇവയോളം നിന്ദ്യമല്ല. ഒന്നുപറഞ്ഞ് മറ്റൊന്ന് ചെയ്യുന്നവരായ "ദ്വിവക്ത്രന്മാർ" എന്തു വേഷംതന്നേ കെട്ടിയാലും ഒടുക്കം നേർ വെളിപ്പെട്ടുപോകും. അന്യരേ ചതിക്കാനുദ്ദേശിക്കുന്ന ഇവർ സത്യത്തിൽ തങ്ങളേ ചതിക്കുകയത്രേ ചെയ്യുന്നത്. വാസ്തവത്തിൽ അശുദ്ധഹൃത്തക്കളായ ഇവർ നിഷ്പ്രയോജകന്മാരായും, പക്ഷേ വഞ്ചകമുദ്ര പതിഞ്ഞ നിന്ദ്യന്മാരായും തീരുന്നു.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sheelam_1914.pdf/84&oldid=170515" എന്ന താളിൽനിന്ന് ശേഖരിച്ചത്